പത്തനംതിട്ട: കാവേരി നദീജല തർക്കത്തിൽ ട്രൈബ്യൂണൽ അനുവദിച്ച ജലവിഹിതത്തിൽ സുപ്രീംകോടതി കുറവ് വരുത്തിയില്ലെന്ന് ആശ്വസിക്കുേമ്പാഴും വിധിയിലെ ചില പരാമർശങ്ങൾ കേരളത്തിന് കുരുക്കാകും. കേരളത്തിെൻറ വെള്ളത്തിൽ എന്നും പ്രതീക്ഷയർപ്പിക്കുന്ന തമിഴ്നാടിൻറ നീക്കം വെല്ലുവിളി ഉയർത്തും. സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ ജലവൈദ്യുതി നിലയമായ കുറ്റ്യാടി പദ്ധതിക്കാണ് ഏറെ തിരിച്ചടി നേരിടുക. ഒരു പദ്ധതിക്കായി അനുവദിക്കപ്പെട്ട വെള്ളം അതിനുതന്നെ ഉപയോഗിക്കണമെന്ന നിർദേശമാണ് ഒരു നദി തടത്തിൽനിന്ന് മറ്റൊന്നിലേക്ക് തിരിച്ചു വിടരുതെന്നതിനു പുറമെ വിനയാകുന്നത്. ആറ് ആഴ്ചക്കകം കാവേരി മാനേജ്മെൻറ് ബോർഡും നിലവിൽ വരുന്നതോടെ ഇക്കാര്യത്തിൽ നിരീക്ഷണം ശക്തമായേക്കും. കാവേരി ട്രൈബ്യൂണൽ അനുവദിച്ച 30 ടി.എം.സി വെള്ളം, കേരളം ഉപയോഗിച്ച് തുടങ്ങുന്നതുവരെ തമിഴ്നാടിനായിരിക്കുമെന്ന വിധിയിലാണ് അവരുടെ പ്രതീക്ഷ. കേരളത്തിൽനിന്ന് കിഴക്കോട്ട് ഒഴുകുന്ന മൂന്ന് നദികളിലെയും വെള്ളം കൃഷിക്ക് ഉപയോഗിക്കണമെങ്കിൽ പടിഞ്ഞാറേക്ക് തിരിച്ചുകൊണ്ട് വരണം. അതിർത്തിയിൽ കൃഷിയില്ലാത്തതിനാൽ, അതേ നദീതടത്തിൽ വെള്ളം ഉപയോഗിക്കാനാവില്ല. ജലസേചനത്തിനായി അനുവദിച്ച വെള്ളം വിവിേധാദ്ദേശ്യ പദ്ധതികളിലൂടെയാണ് കേരളം പ്രയോജനപ്പെടുത്തുന്നത്. വൈദ്യുതി ഉൽപാദനത്തിനുശേഷം അതേ വെള്ളം ജലസേചനത്തിനും കുടിവെള്ളത്തിനും ഉപയോഗിക്കുന്നു. ഭവാനിയിലും കബനിയിലും വിവിധോദ്ദേശ്യ പദ്ധതികളാണ് ആസൂത്രണം ചെയ്തത്. കുറ്റ്യാടിയിൽ കുറ്റ്യടി, കുറ്റ്യാടി എക്സ്റ്റൻഷൻ, അഡീഷനൽ എക്സ്റ്റൻഷൻ, ചെറുകിട പദ്ധതി എന്നിങ്ങനെ 228 മെഗാവാട്ടാണ് സ്ഥാപിത ശേഷി. ബാണാസുരസാഗർ, കക്കയം, പെരുവണ്ണാമൂഴി ജലസംഭരണികളെ അടിസ്ഥാനമാക്കിയാണ് വൈദ്യുതി, ജലസേചന, കുടിവെള്ള പദ്ധതികൾ തയാറാക്കിയിട്ടുള്ളത്. വെള്ളം ടണൽ വഴി തിരിച്ചുവിടുകയും ചെയ്യുന്നു. ഇതിനെ തമിഴ്നാട് ചോദ്യം ചെയ്താൽ കോഴിക്കോട് ജപ്പാൻ കുടിവെള്ള പദ്ധതി, ജലവൈദ്യുതി പദ്ധതികൾ എന്നിവക്ക് ഭീഷണിയാകും. മുല്ലപ്പെരിയാർ, നെയ്യാർ, പറമ്പിക്കുളം-ആളിയാർ എന്നിവയുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടുമായി തർക്കം നിലനിൽക്കുന്നുണ്ട്. അട്ടപ്പാടി ജലസേചന പദ്ധതിക്കായി ഭവാനിയിലെയും കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകൾക്കായി പാമ്പാറിലെയും വെള്ളം ഉപയോഗിക്കാനുള്ള തിരുമാനത്തിന് എതിരെ തമിഴ്നാട്ടിൽ സമരം തുടരുകയും ചെയ്യുന്നു. കാവേരി ട്രൈബ്യൂണൽ അനുവദിച്ച വെള്ളം ഉപയോഗിക്കുന്നതിനെയാണ് തമിഴ്നാട് എതിർക്കുന്നത്. ഒരു ആവശ്യത്തിനായി അനുവദിച്ച വെള്ളം സാേങ്കതിക കാരണങ്ങളാൽ വേറൊരു പദ്ധതിക്കുവേണ്ടി ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യവും കേരളത്തിനാണുണ്ടാകുക. വനം-പരിസ്ഥിതി പ്രശ്നങ്ങൾ, ആദിവാസികൾ അടക്കമുള്ളവരുടെ പുനരധിവാസം എന്നിവയും ഘടകങ്ങളാകും. പാമ്പാറിലെ ചില പദ്ധതികൾ വനം വകുപ്പിെൻറ എതിർപ്പിനെ തുടർന്ന് ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇൗ വെള്ളം തമിഴ്നാട്ടിലേക്കാണ് ഒഴുകുന്നത്. ഇതടക്കം ഇനി പ്രതിസന്ധിയിലാകും. കേരളം ഗൗരവമായി ഇടപ്പെടുന്നില്ലെങ്കിൽ വെള്ളം കിഴക്കോട്ട് തന്നെ ഒഴുകും. എം.ജെ. ബാബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.