എം.ജി സർവകലാശാല സർവനാശത്തിലേക്ക് ​^​ഉമ്മൻ ചാണ്ടി

എം.ജി സർവകലാശാല സർവനാശത്തിലേക്ക് -ഉമ്മൻ ചാണ്ടി കോട്ടയം: സ്വയംഭരണം തകർക്കുകയും രാഷ്ട്രീയ പകപോക്കൽ നടത്തുകയും ചെയ്യുന്ന സർക്കാറി​െൻറയും സിൻഡിക്കേറ്റി​െൻറയും നടപടികൾ എം.ജി സർവകലാശാലയെ സർവനാശത്തിലേക്ക് നയിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എം.ജി സർവകലാശാല സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ ബഹുജനമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസത്തെ നശിപ്പിക്കുന്ന സമീപനങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. അക്കാദമിക് പരിഷ്കാരങ്ങളുടെ പേരിൽ ഇടതുനയങ്ങൾ അടിച്ചേൽപിക്കാൻ ശ്രമം നടക്കുന്നു. ഇടതു സഹയാത്രികരെ ഉന്നത സ്ഥാനങ്ങളിൽ തിരുകിക്കയറ്റുന്നു. സർവകലാശാലയുടെ പദ്ധതിയേതര വിഹിതത്തിൽ അഞ്ച് ശതമാനം വർധന മാത്രം നൽകിയത് പ്രതിഷേധാർഹമാണ്. മുൻ യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് 32 ശതമാനം വരെ പ്രതിവർഷ വർധന നൽകിയ സ്ഥാനത്താണ് ഇൗ തുച്ഛ വർധന. സർവകലാശാലയിൽ അപ്രഖ്യാപിത നിയമന നിരോധനമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർവകലാശാല കവാടത്തിൽ നടന്ന പ്രതിഷേധ ധർണയിൽ സംരക്ഷണ സമിതി കൺവീനർ ആഷിക് എം.എം. കമാൽ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.ജെ. ബെന്നി, ഫിലിപ് ജോസഫ്, കെ.ജി. ഹരിദാസ്, പി.വി. മൈക്കിൾ, എൻ. മഹേഷ്, എം. ഷാജിഖാൻ, രഞ്ജു കെ. മാത്യു, ഡോ. ആർ. വിജയകുമാർ, ജോർജ് വർഗീസ്, സുബിൻ ജോർജ് എന്നിവർ സംസാരിച്ചു. അതിരമ്പുഴയിൽനിന്ന് ആരംഭിച്ച മാർച്ചിന് നേതാക്കളായ ജി. പ്രകാശ്, ജോർജ് പയസ്, റോണി ജോർജ്, ജോസ് മാത്യു, കെ. ഷാനവാസ്, കെ. കാമരാജ്, ബി. പ്രദീപ്, എൻ. നവീൻ, കെ. ഹിലാൽ, കെ. ഷാജി, ചാന്ദിനി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.