നാൽപത്തിമൂന്നോളം മോഷണക്കേസുകളിലെ പ്രതി കുതിര ഫിറോസ്​ പിടിയിൽ

തൊടുപുഴ: നിരവധി മോഷണക്കേസുകളിലെ പ്രതി കുതിര ഫിറോസ് എന്ന ഫിറോസ് (34) തൊടുപുഴ പൊലീസി​െൻറ പിടിയിലായി. തൊടുപുഴ റിവര്‍വ്യൂ റോഡിന് സമീപമുള്ള ലോഡ്ജില്‍ എത്തിയ ഷൊര്‍ണൂര്‍ കുളപ്പള്ളി പറമ്പില്‍ വീട്ടില്‍ ഫിറോസ് ഇവിടത്തെ താമസക്കാര​െൻറ പഴ്‌സില്‍ സൂക്ഷിച്ചിരുന്ന 8,100 രൂപയുമായി കടന്നുകളയുന്നതിനിടെയാണ് പൊലീസി​െൻറ വലയിലാകുന്നത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ തൊടുപുഴ നഗരസഭ പരിധിയിലെ ജയ്‌റാണി സ്‌കൂള്‍, തെനംകുന്ന് പള്ളി, സ​െൻറ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അടുത്തിടെ നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ ഇയാളാണെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സെക്യൂരിറ്റി ജോലിക്കെന്ന വ്യാജേന എത്തി മോഷണം നടത്തുകയായിരുന്നു ഇയാളുടെ രീതി. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം റൂറല്‍, ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി നാൽപത്തിമൂന്നോളം മോഷണക്കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു. തൃശൂര്‍ റേഞ്ച് ഐ.ജിയുടെ ഔദ്യോഗിക ക്വാട്ടേഴ്‌സില്‍നിന്ന് മൊബൈല്‍ ഫോണുകളും 40,000 രൂപയും കവര്‍ന്ന കേസില്‍ ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. തൊടുപുഴ കൂടാതെ പാല, മൂവാറ്റുപുഴ എന്നിവിടങ്ങളിലും സ്‌കൂളുകളില്‍ മോഷണം നടത്തിയതിന് ഇയാളുടെ പേരില്‍ കേസുണ്ട്. ഒരു മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷമാണ് തൊടുപുഴയിലെത്തി മോഷണം നടത്തിയത്. സെക്യൂരിറ്റി ജീവനക്കാരെ ആവശ്യമുണ്ടെന്ന പത്രം പരസ്യം കണ്ടാണ് ഇയാള്‍ തൊടുപുഴയിലെത്തിയത്. സെക്യൂരിറ്റി ജോലിയുടെ മറവില്‍ രാത്രി മോഷണം നടത്തുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. പകല്‍ സ്ഥാപനങ്ങള്‍ നോക്കിെവച്ച് രാത്രി മോഷണം നടത്തുകയായിരുന്നു ചെയ്തിരുന്നത്. ഇയാള്‍ പിടിയിലായതറിഞ്ഞ് മോഷണക്കേസുകളുമായി ബന്ധപ്പെട്ട് വിവിധ സ്‌റ്റേഷനുകളില്‍നിന്ന് പൊലീസ് തൊടുപുഴയിലെത്തി അന്വേഷണം നടത്തി. കഴിഞ്ഞദിവസം മോഷണം നടന്ന തൊടുപുഴ സ​െൻറ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലും ജയ്‌റാണി സ്‌കൂളിലും ഇയാളെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. തൊടുപുഴ സി.െഎ എൻ.ജി. ശ്രീമോൻ, എസ്.െഎ വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.