മറനീക്കിയത്​ മാണി ഗ്രൂപ്പിലെ ഭിന്നത പട്ടയമേള: യു.ഡി.എഫും ജോസഫും​ വിട്ടുനിന്നു; സജീവസാന്നിധ്യമായി റോഷി

തൊടുപുഴ: യു.ഡി.എഫ് ആഹ്വാനം ചെയ്ത ബഹിഷ്കരണം ഏറ്റെടുത്ത് ഇടുക്കിയിലെ പട്ടയമേളയിൽനിന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ വിട്ടുനിന്നു. അതേസമയം, പാർട്ടി എം.എൽ.എ റോഷി അഗസ്റ്റിൻ നടത്തിപ്പുകാരനായി മേളയിൽ സജീവസാന്നിധ്യവുമായി. ഇടുക്കിയിൽ ശനിയാഴ്ച നടന്ന റവന്യൂ മന്ത്രി പെങ്കടുത്ത പട്ടയമേളയിലാണ് കേരള കോൺഗ്രസിലെ ഭിന്നത മറനീക്കിയത്. എൽ.ഡി.എഫ് സർക്കാറി​െൻറ പരിപാടിയിൽ ഒാർഗനൈസിങ് കമ്മിറ്റിക്കാരനായി റോഷി മുഴുനീളം പെങ്കടുത്ത് പ്രതിബദ്ധത കാട്ടിയപ്പോൾ, യു.ഡി.എഫി​െൻറ നിലപാടിനൊപ്പം മേള ബഹിഷ്കരിക്കാനാണ് ജോസഫ് തയാറായത്. ഇടതുപക്ഷത്ത് ചേക്കേറാൻ കെ.എം. മാണി കരുനീക്കുന്നതിനെച്ചൊല്ലി പാർട്ടിയിൽ രൂക്ഷമായ അഭിപ്രായവ്യത്യാസം ഉണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണീ സംഭവം. സമദൂര നിലപാട് പറയുന്നതിനിടെ മാണിയുടെ വിശ്വസ്തനായ റോഷി അഗസ്റ്റിൻ യു.ഡി.എഫ് ബഹിഷ്കരിച്ച പരിപാടിയിൽ സാന്നിധ്യമായത് വ്യക്തമായ സൂചനയായാണ് വിലയിരുത്തുന്നത്. ജില്ലയിലുണ്ടായിട്ടും ജോസഫ് വിട്ടുനിന്നതും വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചു തന്നെ. ജില്ലയിൽ മൂന്നിടത്തായാണ് പട്ടയ വിതരണം നടന്നത്. ഇരട്ടയാറിലെ പരിപാടിയിലാണ് റോഷി പെങ്കടുത്തത്. അടിമാലിയിലെ ചടങ്ങിൽനിന്നാണ് ജോസഫ് വിട്ടുനിന്നത്. പട്ടയമേളയിൽ എൽ.ഡി.എഫ് പക്ഷക്കാരല്ലാതെ പങ്കെടുത്ത ഏക വ്യക്തിയും റോഷി അഗസ്റ്റിനാണ്. കോട്ടയം ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണയോടെ കേരള കോൺഗ്രസ് മാണി ഗ്രൂപ് വിജയിച്ചതിനെ തുടർന്ന് പാർട്ടിക്കുള്ളിലുണ്ടായ ആശയ സംഘട്ടനങ്ങളുടെ തുടർച്ചയെന്നോണം ആദ്യഘട്ട പട്ടയമേളയിലും ജോസഫ് പെങ്കടുത്തിരുന്നില്ല. സ്വന്തം മണ്ഡലത്തിലെ പരിപാടിയെന്ന നിലയിലാണ് താൻ പെങ്കടുത്തതെന്നാണ് റോഷിയുടെ ന്യായം. പാർട്ടി നേതാക്കളും ജനപ്രതിനിധികളും ചടങ്ങിൽനിന്ന് വിട്ടുനിൽക്കാനായിരുന്നു യു.ഡി.എഫ് തീരുമാനം. അതേസമയം, റോഷി അഗസ്റ്റി​െൻറ സഹകരണം സി.പി.എമ്മിന് നേട്ടമായി. അഷ്റഫ് വട്ടപ്പാറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.