10 ലക്ഷത്തി​െൻറ മയക്കുമരുന്ന്​: കൂടുതൽ പ്രതികൾക്കായി അന്വേഷണം

രാജകുമാരി (ഇടുക്കി): ബി.എൽ റാവിന് സമീപത്തെ ഹോംസ്റ്റേയിൽ നടന്ന പാർട്ടിക്കിടെ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 10 ലക്ഷം രൂപയുടെ എൽ.എസ്.ഡി സ്റ്റാമ്പ് മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ബംഗളൂരുവിലേക്കും. ബംഗളൂരുവിൽനിന്ന് എത്തിച്ചതാണ് സ്റ്റാമ്പുകളെന്ന് വ്യക്തമായിട്ടുണ്ട്. ഇത് മൂന്നാറിലെത്തിച്ചവർക്കായി എക്സൈസ് അന്വേഷണം ആരംഭിച്ചു. എറണാകുളം ചേരാനെല്ലൂർ ദേവസ്വം പറമ്പിൽ പ്രമോദ് ലാലു (24), വെണ്ണല നെടുംതോട്ടിങ്കൽ മുഹമ്മദ് ഷിഹാസ് (29) എന്നിവരെയാണ് എൽ.എസ്.ഡി സ്റ്റാമ്പുകളുമായി അറസ്റ്റ് ചെയ്തത്. പ്രതികൾക്കൊപ്പം 100 ഗ്രാം കഞ്ചാവുമായി വരാപ്പുഴ കുളത്തിപ്പറമ്പിൽ ആഷികിനെയും (24) പിടികൂടിയിരുന്നു. ഒരു സ്ത്രീ ഉൾപ്പെടെ 29 പേരാണ് ഡി.ജെ പാർട്ടിയിൽ പങ്കെടുത്തത്. റിമാൻഡിലായ പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് ഇടുക്കി എക്സൈസ് അസി. കമീഷണർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.