മുട്ടം മലങ്കര െഫസ്​​റ്റ് 16മുതൽ

തൊടുപുഴ: 20വരെ മലങ്കര ടൂറിസം നഗറിൽ നടക്കുമെന്ന് ഭാരാവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫെസ്റ്റിലെത്തുന്നവർക്ക് മലങ്കര പവർ ഹൗസിനകം സന്ദർശിക്കാമെന്നതാണ് ഇത്തവണത്തെ പ്രധാന പ്രത്യേകത. കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാവുന്ന റൈഡുകളും നിരവധി സ്റ്റാളുകളും സജ്ജമാക്കിയിട്ടുണ്ട്. അഞ്ചുദിവസം നീളുന്ന ഫെസ്റ്റി​െൻറ പ്രവേശന ടിക്കറ്റുകൾ വേദിക്ക് സമീപമുള്ള സ്റ്റാളിൽനിന്ന് ലഭിക്കും 16ന് വൈകുന്നേരം നാലിന് മുട്ടം സ്റ്റാൻഡിൽനിന്ന് ഫെസ്റ്റ് നഗറിലേക്ക് ഘോഷയാത്ര നടക്കും. ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. പി.ജെ. ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും. രാത്രി ഏഴിന് ഗാനമേള. 17ന് വൈകീട്ട് 4.30ന് ടൂറിസവും തൊഴിൽ സാധ്യതകളും എന്ന വിഷയത്തിൽ സെമിനാർ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് കലിയാട്ടം. 18ന് വൈകീട്ട് 4.30ന് ഹരിതകേരള പദ്ധതി എന്ന വിഷയത്തിലെ സെമിനാർ ഇ.എസ്. ബിജിമോൾ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് ഗാനമേളയും മെഗാ ഷോയും. 19ന് വൈകീട്ട് അഞ്ചിന് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിജയികളായ കുട്ടികെളയും മികച്ച കർഷകെരയും ആദരിക്കും. റോഷി അഗസ്റ്റ്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആറിന് മുട്ടം ഗ്രാമവോയിസും കുടുംബശ്രീ പ്രവർത്തകരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. 20ന് വൈകീട്ട് അഞ്ചിന് സമാപനസമ്മേളനം മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് മാജിക്ഷോയും സിനിമാറ്റിക് ഡാൻസും. മലങ്കര ഡാമിനോടുചേർന്ന ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഫെസ്റ്റ്സംഘടിപ്പിക്കുന്നത്. മുട്ടം പഞ്ചായത്ത്, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി.), മുട്ടം സർവിസ് സഹകരണബാങ്ക്, മർച്ചൻറ്സ് അസോസിയേഷൻ എന്നിവർ ചേർന്നാണ് ഫെസ്റ്റ് നടത്തുന്നത്. കുടയത്തൂർ, അറക്കുളം, ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകൽ, ഇറിഗേഷൻ ഡിപ്പാർട്മ​െൻറ് തുടങ്ങിയവയും സഹകരിക്കുന്നുണ്ട്. മുട്ടം പഞ്ചായത്ത് പ്രസിഡൻറ് കുട്ടിയമ്മ മൈക്കിൾ, സംഘാടകസമിതി ജനറൽ കൺവീനർ അലക്‌സ് പ്ലാത്തോട്ടം, പ്രോഗ്രാം കോഓഡിനേറ്റർ ടി.കെ. മോഹനൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.ടി. അഗസ്റ്റിൻ, ബിജി ചിറ്റാട്ടിൽ, ബൈജു കുര്യൻ തുടങ്ങിയവരും പങ്കെടുത്തു. മാലിന്യം തോട്ടിൽ തള്ളി; വീട്ടമ്മമാർ റോഡ് ഉപരോധിച്ചു തൊടുപുഴ: മാലിന്യം തോട്ടിൽ തള്ളിയതിൽ പ്രതിഷേധിച്ച് വീട്ടമ്മമാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. രണ്ടുപാലം ലക്ഷംവീട് കോളനിവാസികളാണ് മുതലക്കോടത്ത് റോഡിൽ ഉപരോധവുമായെത്തിയത്. നൂറോളം പേർ എത്തി വാഹനങ്ങൾ തടയുകയായിരുന്നു. തൊടുപുഴ-കരിമണ്ണൂർ റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മുതലക്കോടം ടൗണിലെ ഹോട്ടലിൽനിന്നുള്ള മലിനജലമാണ് സമീപെത്ത തോട്ടിലേക്ക് ഒഴുക്കുന്നതെന്ന് അവർ ആരോപിച്ചു. രണ്ടുപാലം നിവാസികൾ കുളിക്കാനും മറ്റും ഈ തോടിനെയാണ് ആശ്രയിച്ചിരുന്നത്. മലിനജലം ഒഴുക്കുന്നത് പതിവായതോടെ ഹോട്ടലിനെതിരെ നാട്ടുകാർ മുനിസിപ്പാലിറ്റിയിൽ പരാതി നൽകിയിരുന്നു. ഹോട്ടൽ ശുചിത്വ നിലവാരം പാലിക്കുന്നില്ലെന്നും സെപ്റ്റിക് ടാങ്ക് ഉടൻ നിർമിക്കണമെന്നും നിർേദശിച്ച് നഗരസഭ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇതിനുശേഷവും മാംസാവശിഷ്ടങ്ങൾ തള്ളിയതായി നാട്ടുകാർ ചൂണ്ടിക്കാട്ടി. ഇതിൽ പ്രതിഷേധിച്ച് ഹോട്ടൽ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി രംഗത്തുവന്ന സ്ത്രീകളുൾെപ്പടെയുള്ളവർ റോഡ് ഉപരോധിക്കുകയായിരുന്നു. സംഭവമറിെഞ്ഞത്തിയ പൊലീസ് ഏറെനേരം നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ െസപ്റ്റിക് ടാങ്ക് നിർമാണം പൂർത്തിയാകുംവരെ ഹോട്ടൽ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് തൊടുപുഴ എസ്.ഐ വി.സി വിഷ്ണുകുമാർ ഉറപ്പുനൽകിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. സംഭവത്തിൽ പരാതി ലഭിക്കുന്നതിനനുസരിച്ച് കേസെടുക്കുമെന്നും എസ്.െഎ 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.