എട്ടംഗ വിദേശസംഘം പുതുപ്പള്ളിയിൽ കളരിപ്പയറ്റ്​ നടത്തി

കോട്ടയം: വിദേശരാജ്യങ്ങളിലെ വിവിധ അഭ്യാസങ്ങളിൽ പ്രാവീണ്യം നേടിയ എട്ടംഗസംഘം പുതുപ്പള്ളിയിലെ കളരിയിൽ കളരിപ്പയറ്റ് നടത്തി. ഫ്രാൻസ്, ജർമനി, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളിൽനിന്നുള്ള സംഘമാണ് അഭ്യാസപ്രകടനം കാഴ്ചവെച്ചത്. ഞായറാഴ്ച ഉച്ചക്ക് പുതുപ്പള്ളി തടിയ്ക്കൽ കളരി ആൻഡ് ആയുർവേദ ആശുപത്രിയിലാണ് വിദേശ ആയോധനകലകളും കേരളത്തി​െൻറ തനിമ തീർക്കുന്ന കലാപ്രകടങ്ങളും അരങ്ങേറിയത്. ഒരുമണിക്കൂറോളം കളരിയിലെ ആറംഗസംഘത്തോടൊപ്പം കേരളത്തിലെ ആയോധനമുറകൾ പരിശീലിക്കാനും ഇവർ സമയം കണ്ടെത്തി. വിദേശത്തെ വ്യത്യസ്തമായ അഭ്യാസങ്ങൾക്കൊപ്പം നൃത്തവും സർക്കസും അവതരിപ്പിച്ചശേഷം സംഘം ഗോവയിലേക്ക് മടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.