യോഗം പ്രഹസനമെന്ന്​ കർഷകർ

കോട്ടയം: റബർ മേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം വിളിച്ച . കഴിഞ്ഞ നവംബർ 11ന് നടന്ന യോഗത്തി​െൻറ ആവർത്തനമായിരുന്നുവെന്നും ഇവർ കുറ്റപ്പെടുത്തുന്നു. കേന്ദ്ര വാണിജ്യമന്ത്രാലയം ജോയൻറ് സെക്രട്ടറിയും പ്ലാേൻറഷൻ ഡയറക്ടറും ഉണ്ടായിരുന്നുവെന്നത് ഒഴിച്ചാൽ കാര്യമായ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ ഉണ്ടായില്ല. കഴിഞ്ഞ യോഗത്തിലുയർന്ന അഭിപ്രായങ്ങളും നിർദേശങ്ങളുമാണ് വീണ്ടും ഉയർന്നത്. പെങ്കടുത്തവരിൽ ഭൂരിഭാഗവും കഴിഞ്ഞതവണയും സംസാരിച്ചവരായിരുന്നു. മന്ത്രിയുടെ മറുപടിക്കും വലിയ വ്യത്യാസമില്ലെന്ന് ഇവർ പറയുന്നു. റബർ നയം എന്നുണ്ടാകുമെന്ന കാര്യത്തിലും വ്യക്തതയുണ്ടായില്ല. യോഗത്തിനുശേഷം മാധ്യമപ്രവർത്തകരെ കണ്ട മന്ത്രി, നേരേത്ത നടത്തിയ ചർച്ചകളും വിവിധ റിപ്പോർട്ടുകളും കഴിഞ്ഞ കാര്യമാണെന്ന് പറഞ്ഞു. അത് പറഞ്ഞിട്ട് കാര്യമില്ല. വാണിജ്യമന്ത്രാലയത്തിന് പുതിയ മന്ത്രി എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന് അവസരം നൽകണം. ഇൗ സർക്കാറി​െൻറ കാലത്തുതന്നെ നയം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കഴിഞ്ഞേയാഗത്തിൽ പെങ്കടുത്തതി​െൻറ പകുതിയാളുകൾ മാത്രമാണ് ഇത്തവണ ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.