പത്തനംതിട്ട: ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ വനം വികസന കോർപേറഷനിൽ (കെ.എഫ്.ഡി.സി) ഭരണസ്തംഭനം. മാനേജിങ് ഡയറക്ടറായിരുന്ന പ്രിൻസിപ്പൽ അഡീഷനൽ ചീഫ് കൺസർവേറ്റർ ബെന്നിച്ചൻ തോമസ് വനം വകുപ്പിലേക്ക് മടങ്ങിയതോടെ പകരം എം.ഡിയെ നിയമിച്ചിട്ടില്ല. വനം വകുപ്പിലെ ചീഫ് കൺസർവേറ്റർ തസ്തികയിലുള്ളവരെയാണ് സാധാരണ മാനേജിങ് ഡയറക്ടറായി നിയമിക്കുന്നത്. വനം വകുപ്പിനു കീഴിൽ ലാഭകരമായി പ്രവർത്തിക്കുന്നതാണ് കെ.എഫ്.ഡി.സി. മൂന്നാർ മീശപ്പുലിമല, ഗവി, നെല്ലിയാമ്പതി, അരിപ്പ തുടങ്ങിയ സ്ഥലങ്ങളിലെ ഇക്കോ ടൂറിസം പ്രവർത്തനം കെ.എഫ്.ഡി.സിയാണ് നടത്തുന്നത്. ഇതിനു പുറെമയാണ് ഏലം, തേയില, കാപ്പി തോട്ടങ്ങളിലായി ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്നത്. ശ്രീലങ്കൻ അഭയാർഥികളടക്കം കെ.എഫ്.ഡി.സി എസ്റ്റേറ്റുകളിൽ ജോലി ചെയ്യുന്നുണ്ട്. മാനേജിങ് ഡയറക്ടർ ഇല്ലാതായതോടെ സാമ്പത്തിക ഇടപാടുകൾ മുടങ്ങി. വനംവകുപ്പിലെ െഡപ്യൂട്ടി കൺസർവേറ്റർ തസ്തിയിലുള്ള ഉദ്യോഗസ്ഥനെ മാനേജിങ് ഡയറക്ടറാക്കാനുള്ള നീക്കമാണ് നിയമനം വൈകാൻ കാരണമെന്നറിയുന്നു. ജൂനിയറായ െഎ.എഫ്.എസ് ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള സി.പി.െഎ താൽപര്യത്തോട്, പൊതുഭരണ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.എമ്മിന് വിയോജിപ്പുണ്ട്. െഎ.എഫ്.എസ് ഉദ്യോഗസ്ഥനെ വിട്ടുനൽകേണ്ടത് പൊതുഭരണ വകുപ്പാണ്. കൃഷി വകുപ്പിനു കീഴിലുള്ള കേരള ഭൂവികസന കോർപറേഷനിൽ വാട്ടർ അതോറിറ്റിയിലെ അസി. എൻജിനീയറെ മാനേജിങ് ഡയറക്ടറായി നിയമിച്ചത് സംബന്ധിച്ച് പാർട്ടിക്കകത്ത് വിവാദമുണ്ട്. ഇതിനു പുറമെയാണ് കെ.എഫ്.ഡി.സിയിൽ മാനദണ്ഡവും കീഴ്വഴക്കവും മറികടന്ന് ഇഷ്ടക്കാരെ നിയമിക്കാനുള്ള നീക്കം. എം.ജെ. ബാബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.