വന്യം, സുന്ദരം തേക്കടി

കാട്ടിനുള്ളിലും പുറത്തും സഞ്ചാരികൾക്കായി നിരവധി കാഴ്ചകൾ വന്യതയും മനോഹാരിതയും വാരിപ്പുതച്ച് തേക്കടി, വിനോദസഞ്ചാരികളെ മാടിവിളിക്കുന്നു. കാട്ടിനുള്ളിലും പുറത്തും സഞ്ചാരികൾക്കായി നിരവധി കാഴ്ചകളാണ് ഒരുക്കി കാത്തിരിക്കുന്നത്. തേക്കടി തടാകത്തിലെ ബോട്ട് യാത്രക്കിടയിൽ തടാക തീരത്ത് കൂട്ടമായെത്തുന്ന ആനകൾ, മ്ലാവുകൾ, കാട്ടുപോത്ത് എന്നിവയെ അടുത്ത് കാണാം. മ്ലാവുകൾ, പന്നികൾ എന്നിവയെ വേട്ടയാടാൻ തീരത്തെത്തുന്ന ചെന്നായ്ക്കൂട്ടങ്ങൾ മുതൽ പുലിയും കടുവയുംവരെ സഞ്ചാരികൾക്ക് കാഴ്ചകളുടെ കൗതുകം ഒരുക്കുന്നു. കാട്ടിനുള്ളിലൂടെ രണ്ടു മണിക്കൂർ ട്രക്കിങ്, മുളംചങ്ങാടത്തിലെ യാത്ര, വനാതിർത്തിയിലൂടെയുള്ള യാത്ര, ആദിവാസി നൃത്തം, കടുവക്കാട്ടിലെ രാത്രി താമസം എന്നിങ്ങനെ കാടും സാഹസികതയും ഇഷ്ടപ്പെടുന്നവർക്കായി പെരിയാർ കടുവ സേങ്കതം നിരവധി പരിപാടികൾ ഒരുക്കിയിട്ടുണ്ട്. വനംവകുപ്പി​െൻറ താമസസൗകര്യമായ ബാംബൂ ഗ്രോ കോേട്ടജുകൾക്ക് പുറമെ തേക്കടിയിലെ നിരവധിയായ ഹോട്ടലുകൾ, ലോഡ്ജുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിലെല്ലാം സഞ്ചാരികളുടെ ഇഷ്ടത്തിനു താമസസൗകര്യം ലഭ്യമാണ്. കാടിന് പുറത്തും കാഴ്ചകൾ നിരവധിയാണ്. പ്രകൃതിയുടെ മനോഹാരിത മനസ്സ് നിറക്കുന്ന സത്രത്തിലെ മലനിരകൾ, മധുരകാഴ്ചകളുമായി അതിർത്തിയിലെ മുന്തിരിത്തോപ്പുകൾ, ഒട്ടകത്തലമേട്, കുരിശുമല, അരുവിക്കുഴി പ്രദേശത്തുനിന്നുള്ള കാഴ്ചകൾ, കുട്ടികളെയും കുടുംബാംഗങ്ങളെയും ആഹ്ലാദിപ്പിക്കുന്ന ആനസവാരി, വിദേശ വിനോദസഞ്ചാരികൾക്കായി കഥകളി, കളരിപ്പയറ്റ് പ്രദർശനങ്ങൾ എന്നിവ കാണാം. പാരമ്പര്യ പെരുമ നിറഞ്ഞ ഭക്ഷണം മുതൽ അറേബ്യൻ ഭക്ഷണവിഭവങ്ങൾവരെ തയാറാക്കി നൽകുന്ന റസ്റ്റാറൻറുകൾ, വീടുകളിലെ ഭക്ഷണം ലഭിക്കുന്ന ഹോംസ്റ്റേകൾ എന്നിങ്ങനെ വൈവിധ്യങ്ങൾ നിറച്ചാണ് സഞ്ചാരികൾക്കായി തേക്കടി, കുമളി പ്രദേശങ്ങൾ കാത്തിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.