കോട്ടയം: അടൂർ കരുവാറ്റ സെൻറ് മേരീസ് ഓർത്തഡോക്സ് തീർഥാടന ദേവാലയ ശതാബ്ദി ആഘോഷത്തിന് സമാപനമാകുന്നു. ഞായറാഴ്ച നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡോ. സഖറിയാസ് മാർ അേപ്രം മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും. ആരോഗ്യരംഗത്തെ മികച്ച സേവനത്തിനുള്ള പുരസ്കാരം പരുമല സെൻറ് ഗ്രിഗോറിയോസ് കാർഡിയോവാസ്കുലർ സെൻററിലെ ഡോ. കെ.ജി. സുരേഷിന് മുഖ്യമന്ത്രി സമ്മാനിക്കുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിർധന പെൺകുട്ടികൾക്കുള്ള മംഗല്യനിധി സഹായ വിതരണോദ്ഘാടനവും ഇതിനൊപ്പം നടക്കും. സമാപനാഘോഷത്തിെൻറ ഭാഗമായി വ്യാഴാഴ്ച രാവിലെ 11ന് നിലക്കൽ എക്യുമെനിക്കൽ ദേവാലയത്തിൽനിന്ന് ദീപശിഖ പ്രയാണം നടക്കും. മൈലപ്ര സെൻറ് ജോർജ്, കൈപ്പട്ടൂർ സെൻറ് ഇഗ്നേഷ്യസ്, ആനന്ദപള്ളി സെൻറ് കുര്യാക്കോസ്, കണ്ണംകോട് സെൻറ് തോമസ് കത്തീഡ്രൽ എന്നീ ദേവാലയങ്ങൾ സന്ദർശിച്ച് പ്രയാണം വൈകീട്ട് 5.50ന് കരുവാറ്റ പള്ളിയിൽ എത്തും. ഒമ്പതിന് വൈകീട്ട് 6.30ന് പെരുന്നാൾ റാസ നടക്കും. പത്തിന് രാവിലെ ഏഴിന് ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന നടക്കും. വാർത്തസമ്മേളനത്തിൽ ഇടവക വികാരി എസ്.വി. മാത്യു തുവയൂർ, ജനറൽ കൺവീനർ ഫാ. അലക്സാണ്ടർ കൂടാരത്തിൽ, ട്രസ്റ്റി പി.എം. ജോൺ, സെക്രട്ടറി മൂലയിൽ, മോനി മാത്യു, റോബി കെ. കോശി, കോശി ജേക്കബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.