റബർ വിലസ്ഥിരത പദ്ധതിയിൽ കുടിശ്ശിക 70 കോടി കവിഞ്ഞു

കോട്ടയം: റബർ വിലസ്ഥിരത പദ്ധതിയിൽ കർഷകർക്കുള്ള കുടിശ്ശിക 70 കോടി കവിഞ്ഞു. ഡിസംബർ 31 വരെ കർഷകർ സമർപ്പിച്ച കണക്കനുസരിച്ചാണിത്. ഡിസംബർ അവസാനംവരെ 100 കോടിയുടെ ബില്ലുകളാണ് സമർപ്പിച്ചത്. ഇതിൽ 30കോടിയുെട ബില്ലുകളിൽ മാത്രമാണ് പണം കർഷകരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചത്. ബാക്കി തുക കുടിശ്ശികയാണ്. റബറിന് കിലോക്ക് 150രൂപ വില ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം നൽകിയത്. വിപണിവില 150 രൂപക്കും താഴേക്കുേപായാൽ കുറവുവരുന്ന തുക കർഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പദ്ധതിയായിരുന്നു ഇത്. റബർ വില വൻതോതിൽ ഇടിയുന്നതിനിടെ കർഷകർക്ക് ആശ്വാസമായിരുന്നു ഇത്. എന്നാൽ, തുക വിതരണം കാര്യക്ഷമമാകാത്ത് കർഷകർക്ക് തിരിച്ചടിയായിരുന്നു. ഇടക്ക് റബർ വില 150 കടന്നതോടെ പദ്ധതി നിശ്ചലമായിരുന്നു. എന്നാൽ, വില പിന്നെയും താഴേക്കുപോയിട്ടും പദ്ധതിക്ക് വേഗം കൈവന്നില്ല. ഇതിനിടെ, എസ്.ബി.ടി-എസ്.ബി.െഎ ലയനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും പണം വിതരണത്തെ ബാധിച്ചു. കഴിഞ്ഞ ബജറ്റിൽ 500 കോടി അനുവദിച്ചിരുന്നു. ഇത്തവണത്തെ ബജറ്റിലും ഡിമാൻഡ് നോട്ടിൽ തുക വകയിരുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.