കർഷകരെ മോദി തിരിഞ്ഞുനോക്കുന്നില്ല ^മുകുൾ വാസ്‌നിക്

കർഷകരെ മോദി തിരിഞ്ഞുനോക്കുന്നില്ല -മുകുൾ വാസ്‌നിക് തൊടുപുഴ: രാജ്യത്തെ കഷ്ടത്യനുഭവിക്കുന്ന കർഷകരെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരിഞ്ഞുനോക്കുന്നില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്. തൊടുപുഴയിൽ മഹിള കോൺഗ്രസ് നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദർഭയിലുൾെപ്പടെ ഇന്ത്യയിലെ പലയിടത്തും കർഷകർ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ, മതേതരത്വവും ജനാധിപത്യവും എങ്ങനെ തകർക്കാമെന്നാണ് ഭരണകക്ഷിയായ ബി.ജെ.പിയുടെ ചിന്ത. അവർ ഇന്ത്യയുടെ ഭരണഘടനെയയും മതേതരത്വെത്തയും നിരന്തരം വെല്ലുവിളിക്കുന്നു. ഭരണഘടന തിരുത്തിയെഴുതുമെന്നുവരെ ഇവർ പറയുന്നു. ഇത്രയൊക്കെയായിട്ടും ഇടതുമുന്നണിയുടെ, പ്രത്യേകിച്ച് സി.പി.എമ്മി​െൻറ മുഖ്യശത്രുക്കൾ കോൺഗ്രസുകാരാണെന്ന് അദ്ദേഹം പരിഹസിച്ചു. മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് ഇന്ദു സുധാകരൻ അധ്യക്ഷതവഹിച്ചു. ഡി.സി.സി. പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ, കോൺഗ്രസ് നേതാക്കളായ മൺവിള രാധാകൃഷ്ണൻ, പി.എ. സലിം, റോയി കെ. പൗലോസ്, മാത്യു കുഴൽനാടൻ, ഇ.എം. ആഗസ്തി, ജോയ് തോമസ്, സി.പി. മാത്യു, യു.ഡി.എഫ് ചെയർമാൻ എസ്. അശോകൻ, കൊച്ചുത്രേസ്യ പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.