മന്ത്രി മണിയുടെ നിലപാട്​: ജയചന്ദ്രൻ വായ തുറക്കണം, അതല്ലെങ്കിൽ തുറപ്പിക്കും ^സി.പി.​​െഎ

മന്ത്രി മണിയുടെ നിലപാട്: ജയചന്ദ്രൻ വായ തുറക്കണം, അതല്ലെങ്കിൽ തുറപ്പിക്കും -സി.പി.െഎ തൊടുപുഴ: സി.പി.ഐയെ ഒറ്റുകാരെന്നും കാര്യസാധ്യത്തിന് പണം വാങ്ങുന്നവരെന്നും വിശേഷിപ്പിച്ച മന്ത്രി എം.എം. മണിയുടെ നിലപാടാണോ സി.പി.എം ഇടുക്കി ജില്ല നേതൃത്വത്തിനുള്ളതെന്ന് വ്യക്തമാക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമന്‍. മണിയുടെ നിലപാട് തന്നെയാണ് സി.പി.എമ്മിനെന്ന് പറയാൻ കഴിയില്ല. എന്നാൽ, സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ ഇക്കാര്യത്തിൽ വായ തുറന്നേ പറ്റൂ. അതല്ലെങ്കിൽ തുറപ്പിക്കും. ആർക്കും എന്തും പറയാവുന്ന പാർട്ടിയല്ല സി.പി.െഎ എന്നും സി.പി.ഐയെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. പാർട്ടിക്കെതിരെ കള്ളപ്രചാരണമാണ് നടക്കുന്നത്. മണിക്കെതിരെ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്നും വിട്ടുവീഴ്ചക്കില്ലെന്നും ശിവരാമന്‍ ആവര്‍ത്തിച്ചു. ജനങ്ങളെ ബാധിക്കുന്ന പട്ടയം, കൈയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ സി.പി.ഐ നിലപാടില്‍ മാറ്റമില്ല. ശരിയായ ഇൗ നിലപാട് മുന്നണിയിലെ ചിലരെ പ്രകോപിതരാക്കുന്നുണ്ട്. അതിനാല്‍ തന്നെ കള്ളക്കഥകള്‍ പറഞ്ഞും പ്രചരിപ്പിച്ചും സി.പി.ഐയെ തകര്‍ക്കാൻ അവർ ശ്രമിക്കുന്നു. സി.പി.എം മേലാളന്മാരല്ല, മുന്നണി സംവിധാനത്തില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും മണിയുടെ കാര്യത്തിൽ ചർച്ചയല്ല, തിരുത്താണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.