അരക്കോടിയുടെ ഹഷീഷ് ഓയിലുമായി എം.ബി.എക്കാരൻ അറസ്​റ്റിൽ

കോട്ടയം: നഗരമധ്യത്തിലെ വീട്ടിൽനിന്ന് അരക്കോടിയോളം രൂപ വിലവരുന്ന ഹഷീഷ് ഓയിലുമായി ഐ.ടി കമ്പനി ജീവനക്കാരൻ പിടിയിൽ. ഹഷീഷ് ഓയിൽ ഉപയോഗിക്കുന്നതിനിടെ എം.ബി.എ ബിരുദധാരിയായ ഈരയിൽക്കടവ് വട്ടക്കുന്നേൽ നിഷാന്ത് പോൾ കുര്യനെ (27) എക്‌സൈസ് നാർേകാട്ടിക് സ്‌പെഷൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ ജോലിചെയ്യുന്ന ഇയാളിൽനിന്ന് 510 ഗ്രാം ഹഷീഷ് ഒായിലും പിടിച്ചെടുത്തു. വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണവും ഓയിൽ നിറച്ച് വിൽക്കുന്ന കുപ്പികളും വീട്ടിൽനിന്ന് കണ്ടെടുത്തു. അന്താരാഷ്്ട്ര മാർക്കറ്റിൽ കിലോക്ക് ഒരു കോടിയോളമാണ് വില. കോട്ടയം നഗരത്തിൽ വൻതോതിൽ ഹഷീഷ് ഓയിൽ എത്തിക്കുന്നതായി എക്‌സൈസ് ഡെപ്യൂട്ടി കമീഷണർ സുരേഷ് റിച്ചാർഡ്‌സിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെതുടർന്ന് ഈരയിൽക്കടവിലും പരിസരപ്രദേശത്തും നിരീക്ഷണം നടത്തിവരുകയായിരുന്നു. ഇതിനിടെ, ചൊവാഴ്ച അർധരാത്രിയോടെ നിഷാന്തി​െൻറ വീട്ടിൽ ഹഷീഷ് ഓയിൽ എത്തിച്ചതായി വിവരം ലഭിച്ചതോടെ എക്സൈസ് സംഘം വീടുവളഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥർ കാർ തകരാറിലായെന്നും വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നിഷാന്തിനെ സമീപിച്ചു. നിഷാന്ത് പുറത്തിറങ്ങിയതോടെ വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഓയിൽ കണ്ടെത്തിയത്. അലമാരയിലെ ചോറ്റുപാത്രത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇത്. ഓയിൽ നിറച്ച് ഉപയോഗിക്കാൻ തയാറാക്കിെവച്ചിരുന്ന കുപ്പിയും കണ്ടെത്തി. ഇവ കസ്റ്റഡിയിലെടുത്തു. സുഹൃത്താണ് ഓയിൽ എത്തിച്ചതെന്നാണ് നിഷാന്ത് മൊഴിനൽകിയത്. വർഷങ്ങൾക്കുമുമ്പ് ഇയാളുടെ പിതാവ് മരിച്ചു. മാതാവ് ഉപേക്ഷിച്ചുപോയതിനെത്തുടർന്ന് വർഷങ്ങളായി ഒറ്റക്കാണ് താമസം. സാമ്പത്തികമായി മികച്ചനിലയിലുള്ള കുടുംബമാണ്. കോടിമതയിലെ രണ്ടു കടമുറിയടക്കം ആറുകോടിയുടെ സ്വത്ത് നിഷാന്തി​െൻറ പേരിലുണ്ടെന്നും ഇയാൾക്ക് ഹഷീഷ് ഓയിൽ എത്തിച്ചവർക്കായി അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് സംഘം അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സ്പെഷൽ സ്ക്വാഡ് സി.ഐ ടി.എ. അശോക് കുമാർ, ഇൻസ്‌പെക്ടർ വി.ആർ. സജികുമാർ, പ്രിവൻറിവ് ഓഫിസർമാരായ സി.എസ്. സുരേഷ്, പി.ജി. രാജേഷ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ.എൻ. സുരേഷ്‌ കുമാർ, എ. നാസർ, കെ.സി. ദിബീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.