'കർദിനാളിനെ ചതിക്കുഴിയിലേക്ക്​ തള്ളിയിട്ട ഉപദേശകസംഘങ്ങളുടെ പൊയ്​മുഖങ്ങൾ വലിച്ചുകീറണം'

േകാട്ടയം: എറണാകുളം-അങ്കമാലി അതിരൂപയുടെ ഭൂമി കച്ചവടത്തിൽ കർദിനാളിനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട ഉപദേശകസംഘങ്ങളുടെയും സ്തുതിപാഠകരുടെയും പൊയ്മുഖങ്ങൾ വലിച്ചുകീറണമെന്ന് ക്രൈസ്തവ പ്രസിദ്ധീകരണമായ ലെയ്റ്റി വോയ്സ്. വീഴ്ചകളെ അതിജീവിക്കാൻ പരസ്പരം സഹകരിച്ചുള്ള തീവ്രശ്രമങ്ങൾ തുടരുേമ്പാഴും വിശ്വാസികളെ തെരുവിൽ തമ്മിലടിക്കാൻ പറഞ്ഞുവിടുന്നത് കാടത്തമാണ്. ഇതിനായി കുടപിടിക്കുന്നവരും കൂടെനിൽക്കുന്നവരും സഭയുടെ ശത്രുക്കളും പൈശാചിക അവതാരങ്ങളുമാണ്- മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. വിശ്വാസികളെ മറന്നും അവരെ സഭ സംവിധാനങ്ങളിൽ നിശ്ശബ്ദജീവികളാക്കിയും സഭക്കുവേണ്ടി നിലെകാണ്ടവരെ വായടച്ച് പുറന്തള്ളിയും എത്രനാൾ മുന്നോട്ടുപോകാനാകും. ദൈവജനത്തിന് നീതിലഭിക്കാത്ത സഭ സ്ഥാപനങ്ങൾക്കുവേണ്ടി ചാവേറാകാൻ വിശ്വാസിസമൂഹത്തെ കിട്ടുമോ. കാര്യങ്ങൾ ഗ്രഹിക്കാനും പ്രതികരിക്കാനും അർജവമുള്ള സമൂഹമാണ് സഭമക്കൾ. പലപ്പോഴും ഏതിർപ്പ് പ്രകടിപ്പിക്കാതെ അനുസരണയുള്ള കുഞ്ഞാടുകളായി അവർ പെരുമാറുന്നത് വിഡ്ഢികളായതുെകാണ്ടല്ല. വിവരമുള്ളതിനാലാണ്. ഭൗതിക സ്വത്തുകളുടെപേരിൽ വിവാദമുണ്ടാക്കി സഭവിരുദ്ധശക്തികൾക്ക് സഭയെ ആക്ഷേപിക്കാനും വിശ്വാസത്തെ വെല്ലുവിളിക്കാനും അവസരമൊരുക്കുന്ന നീചകൃതത്തിൽനിന്ന് വെദികരായയാലും അൽമായരായാലും പിന്മാറണം. ക്ഷമിക്കാനും പൊറുക്കാനും കഴിയുന്നില്ലെങ്കിൽ പ്രാർഥനകൾക്ക് അർഥം നഷ്ടപ്പെടില്ലേ?. ആത്മീയത നഷ്ടപ്പെടുേമ്പാൾ സഭയുെട അടിത്തറക്ക് ഇളക്കം തട്ടും. ലാളിത്യവും സ്നേഹവും അനുരഞ്ജനവും പ്രസംഗങൾക്കപ്പുറം പ്രവൃത്തിയിലുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. ഒേട്ടറെ വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആശുപത്രികൾ, അഗതിമന്ദിരങ്ങൾ തുടങ്ങി പുത്തൻ മേഖലകൾ െവട്ടിപ്പിടിക്കുേമ്പാഴും ഒന്നോർക്കുക, നമ്മുടെ പ്രവൃത്തിമണ്ഡലങ്ങളിൽ ക്രിസ്തു ജീവിക്കുന്നുണ്ടോ?--- മുഖപ്രസംഗം ചോദിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.