നക്ഷത്ര ആമ കടത്ത്​: ഭർത്താവിനുപിന്നാലെ ഭാര്യയും പിടിയിൽ

തൊടുപുഴ: നക്ഷത്ര ആമകളെ കൈവശം വെച്ചതിന് ഭര്‍ത്താവിനുപിന്നാലെ ഭാര്യയും പൊലീസ് പിടിയില്‍. മണക്കാട് അരിക്കുഴ ഫാം ഹൗസിന് സമീപം മുണ്ടക്കല്‍ അനൂപി​െൻറ ഭാര്യ അജിതയെയാണ് (25) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. െതാടുപുഴയിലെ അനൂപി​െൻറ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കിടപ്പുമുറിയിലെ ടോയ്‌ലറ്റി​െൻറ ക്ലോസറ്റില്‍നിന്ന് നാല് നക്ഷത്ര ആമകളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് വീടുവളയുന്നതു കണ്ട് യുവതി ആറ് ആമകളെ ക്ലോസറ്റില്‍ ഇട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു. സംശയം തോന്നി പൊലീസ് ക്ലോസറ്റില്‍ നടത്തിയ പരിശോധനയില്‍ നാല് ആമകളെ കണ്ടെടുക്കുകയായിരുന്നു. വീട്ടില്‍നിന്ന് 4.37 ലക്ഷം രൂപയും കണ്ടെടുത്തു. വീട്ടില്‍ പാര്‍ക്ക് ചെയ്ത അനൂപി​െൻറ കാറും കസ്റ്റഡിയിലെടുത്തു. അജിതയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച രാത്രി വൈപ്പിന്‍ ഞാറക്കലില്‍നിന്ന് 42 നക്ഷത്ര ആമകളുമായി യുവതിയുടെ ഭര്‍ത്താവ് അനൂപിനെയും സഹോദരന്‍ അരുണിനെയും ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഞാറക്കല്‍ മജസ്റ്റിക് മള്‍ട്ടിപ്ലക്‌സ് തിയറ്ററില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ചിന്നാര്‍ പോലെ വന്യജീവി സങ്കേതങ്ങളില്‍ മാത്രം കണ്ടുവരുന്ന നക്ഷത്ര ആമകള്‍ക്ക് പൊതു മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലവരും. കുടുംബത്തില്‍ ഐശ്വര്യം വരുന്നതിനായി സമ്പന്നര്‍ വന്‍തുക മുടക്കി ഇവയെ വീടുകളില്‍ സൂക്ഷിക്കാറുള്ളതായി പൊലീസ് പറയുന്നു. ഷെഡ്യൂള്‍ ഒന്ന് ഇനത്തിൽപെട്ട നക്ഷത്ര ആമകള്‍ അതിസംരക്ഷിത ജീവികളില്‍പെട്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.