മൂന്ന് ഗഡുക്കളായി അടക്കാം റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ െലവി ആറ് മാസത്തിനകം അടച്ചുതീര്‍ത്താല്‍ മതി. 2018 ജനുവരി മുതലാണ് പ്രതിമാസം 400 റിയാൽ ലെവി പ്രാബല്യത്തിൽ വന്നത്. ഒരുവർഷത്തേക്കുള്ള 4,800 റിയാല്‍ മുന്‍കൂറായി അടക്കണമെന്നായിരുന്നു നിർദേശം. ഇതിനാണ് മന്ത്രാലയം ഇപ്പോൾ ഇളവുനല്‍കിയത്. ലെവി തുക മൂന്ന് ഗഡുക്കളായി അടക്കാമെന്നും തൊഴില്‍ മന്ത്രാലയത്തിെൻറ ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിൽ വ്യക്തമാക്കി. ചെറുകിട സ്ഥാപനങ്ങള്‍ക്ക് വിദേശി ജോലിക്കാരുടെ ഒരു വര്‍ഷത്തെ െലവി മുന്‍കൂറായി അടക്കാന്‍ പ്രയാസമുണ്ടെന്ന് പലകോണുകളിൽ നിന്നും അഭിപ്രായം ഉയർന്നിരുന്നു. ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് തൊഴില്‍ മന്ത്രാലയത്തിെൻറ വിശദീകരണം. 2017 ജനുവരിയിൽ പ്രാബല്യത്തില്‍ വന്ന പ്രതിമാസം 200 റിയാൽ െലവി സൗദി വിഷന്‍ 2030 െൻറ ഭാഗമായി ഈ വര്‍ഷം ഇരട്ടിപ്പിക്കുകയായിരുന്നു. അടുത്ത വര്‍ഷം 600 റിയാലായും 2020ല്‍ 800 റിയാലായും വര്‍ധിക്കും. മൂൻകൂറായി അടച്ച െലവി തൊഴിലാളി ജോലിയില്‍ നിന്ന് വിരമിക്കുകയോ സൗദി വിട്ടുപോവുകയോ ചെയ്യുന്ന വേളയില്‍ തിരിച്ചുനല്‍കില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഏറെ ആശ്വാസമേകുന്നതാണ് ഇളവ് എന്നതിനാല്‍ തീരുമാനത്തെ സൗദി തൊഴില്‍ മേഖല സ്വാഗതം ചെയ്തിട്ടുണ്ട്. അസ്ഹര്‍ പുള്ളിയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.