അയ്​മനം ജോണിനും യു.എ. ഖാദറിനും എം.പി. പോൾ അവാർഡ്​

കോഴിക്കോട്: മികച്ച ചെറുകഥാ ഗ്രന്ഥത്തിനുള്ള 2017ലെ എം.പി. പോൾ പുരസ്കാരത്തിന് 'അയ്മനം ജോണി​െൻറ കഥകൾ' അർഹമായി. സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരത്തിന് യു.എ. ഖാദറിനെ തിരഞ്ഞെടുത്തു. 25,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ. ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ ഗവേഷണ പ്രബന്ധങ്ങൾക്കുള്ള മത്സരത്തിൽ പ്രമീള എൻ. (മലയാളവിഭാഗം, കോഴിക്കോട് സർവകലാശാല), ഡെന്നി ക്രിസ് സണ്ണി (എസ്.ബി കോളജ്, ചങ്ങനാശ്ശേരി) എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. ഇരുവർക്കും പ്രശംസാപത്രം, ഫലകം എന്നിവക്കു പുറമെ യഥാക്രമം 15,000 രൂപ, 7000 രൂപ കാഷ് അവാർഡും ലഭിക്കും. മാർച്ച് ഒന്നിന് ചങ്ങനാശ്ശേരി എസ്.ബി കോളജിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ ഡോ. കെ.വി. തോമസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.