തിരുവനന്തപുരം: കാലാവധി അവസാനിക്കുന്ന ഓർഡിനൻസുകൾ വീണ്ടും ഇറക്കുന്നതിന് വ്യാഴാഴ്ച പ്രത്യേക മന്ത്രിസഭ യോഗം ചേരും. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം നിയമസഭയുടെ ഇപ്പോഴത്തെ സമ്മേളനം അവസാനിപ്പിക്കുന്നതിന് ഗവർണറോട് ശിപാർശ ചെയ്ത സാഹചര്യത്തിലാണ് ഓർഡിനൻസുകൾ വീണ്ടും ഇറക്കുന്നത്. കാലാവധി കഴിയുന്ന 19 ഓർഡിനൻസുകൾ വീണ്ടും ഇറക്കുമെന്നാണ് അറിയുന്നത്. ബജറ്റിലെ ധനാഭ്യർഥനകൾ പാസാക്കുന്നതിന് അടുത്ത നിയമസഭ സമ്മേളനം ഫെബ്രുവരി 26ന് ചേരാനാണ് ആലോചന. ഈ സമ്മേളനം ഏപ്രിൽ അഞ്ചുവരെ നീളും. മാർച്ച് ആദ്യം സി.പി.ഐ സംസ്ഥാന സമ്മേളനവും ആറ്റുകാൽ പൊങ്കാലയും പ്രമാണിച്ച് ഏതാനും ദിവസങ്ങൾ നിയമസഭ ചേരില്ല. നിലവിലെ ഓർഡിനൻസിന് പകരമുള്ള ബില്ലുകളും ഈ സമ്മേളനത്തിൽ വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.