നിർത്തിയിട്ട തടിലോറിയിൽ കാർ ഇടിച്ചുകയറി; മൂന്നുപേർക്ക് പരിക്ക്​

കോട്ടയം: എം.സി റോഡിൽ മറിയപ്പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന തടിലോറിയുടെ പിറകിലേക്ക് കാർ ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ കോയമ്പത്തൂർ സ്വദേശി രാമകൃഷ്ണൻ ഉണ്ണിത്താൻ, ഭാര്യ ത്രിപുര ഉണ്ണിത്താൻ, ഡ്രൈവർ സാബു വർഗീസ് എന്നിവർക്കാണ് പരിക്കേറ്റത്. രാമകൃഷ്ണനെ ജനറൽ ആശുപത്രിയിലും ത്രിപുരയെയും സാബുവിനെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ച 5.30നായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ചിങ്ങവനം പൊലീസാണ് ആശുപത്രിയിലാക്കിയത്. തിരുവനന്തപുരത്തുനിന്ന് കോയമ്പത്തൂർക്ക് പോകുേമ്പാഴായിരുന്നു അപകടം. കാറി​െൻറ മുൻഭാഗം പൂർണമായും തകർന്നു. ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങിയയാൾ പിടിയിൽ കോട്ടയം: ഇന്ധനം നിറച്ചശേഷം പണം നൽകാതെ മുങ്ങിയയാളെ ചിങ്ങവനം പൊലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശി പ്രശാന്ത്് ഉണ്ണികൃഷ്ണനാണ് പിടിയിലായത്. കഴിഞ്ഞദിവസം വൈകുന്നേരം കുറവിലങ്ങാട് കാളികാവിലെ പെട്രോൾ പമ്പിൽനിന്നാണ് ഇയാൾ കാറിൽ ഇന്ധനം നിറച്ചത്. തുടർന്ന് പണം നൽകാതെ വേഗത്തിൽ കാറോടിച്ചു പോകുകയായിരുന്നു. ഉടൻ തന്നെ പെേട്രാൾ പമ്പ് ജീവനക്കാർ കുറവിലങ്ങാട് െപാലീസിൽ വിവരമറിയിച്ചു. തുടർന്ന് കാറി​െൻറ നമ്പർ അടക്കമുള്ള വിവരങ്ങൾ ചിങ്ങവനം പൊലീസിന് കൈമാറുകയായിരുന്നു. ചിങ്ങവനം പൊലീസ് പിടികൂടിയ ഇയാളെ കുറവിലങ്ങാട് പൊലീസിനു കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.