കോട്ടയം രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയിറങ്ങും

കോട്ടയം: ഒരാഴ്ച കോട്ടയത്ത് നവ സിനിമവസന്തം വിരിയിച്ച രാജ്യാന്തര ചലച്ചിത്രമേളക്ക് വ്യാഴാഴ്ച കൊടിയിറങ്ങും. കേരള ചലച്ചിത്ര അക്കാദമിയും സാംസ്കാരിക സംഘടനയായ ആത്മയും സംയുക്തമായി സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്രമേളയിൽ 28 ചിത്രങ്ങളാണ് േപ്രക്ഷകരിലെത്തിച്ചത്. നിരവധി അന്താരാഷ്ട്ര അവാർഡുകൾ കരസ്ഥമാക്കിയ നാല് ചിത്രങ്ങൾ വ്യാഴാഴ്ച പ്രദർശിപ്പിക്കും. രാവിലെ 10.30ന് മൗലിസൂര്യയുടെ മർലിന ദ മർഡറർ ഇൻ ഫോർ ആക്ട്സ് (ഇന്തോനേഷ്യ), ഉച്ചക്ക് രണ്ടിന് ഇൽഡിഗോ എനി അഡിയുടെ ഓൺ ബോഡി ആൻഡ് സോൾ (ഹംഗറി), വൈകീട്ട് 6.30ന് ആൻെഡ്ര സ്വിയജിൻ സേവി​െൻറ ലൗലെസ് (റഷ്യ), രാത്രി 8.3 ന് ഏണസ്റ്റോ മൊലിനോയുടെ സിംഫണി ഫോർ അന (സ്പാനിഷ്) എന്നിവ പ്രദർശിപ്പിക്കും. തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ വൈകീട്ട് 6.30ന് അടൂർ സിനിമകളെക്കുറിച്ച് സിനിമ നിരൂപകൻ എം.പി. സുകുമാരൻ നായർ സംസാരിക്കും. തുടർന്ന് 'കൊടിയേറ്റം' പ്രദർശിപ്പിക്കും. വൈകീട്ട് അഞ്ചിന് അനശ്വര തിയറ്ററിൽ ചേരുന്ന സമാപനസമ്മേളനത്തിൽ ബാലചന്ദ്രമേനോനെ കോട്ടയം പൗരാവലിക്കുവേണ്ടി നഗരസഭ ചെയർപേഴ്സൺ ഡോ. പി.ആർ. സോന ആദരിക്കും. ആത്മ പ്രസിഡൻറ് സുജാതൻ അധ്യക്ഷതവഹിക്കും. ബുധനാഴ്ച വൈകീട്ട് നടന്ന ഓപൺ ഫോറത്തിൽ പ്രദീപ് കുമാർ മോഡറേറ്ററായിരുന്നു. ജൂബിലി ജോയി തോമസ്, ജി.എസ്. വിജയൻ, കെ.കെ. സന്തോഷ്, ഷാജി പാണ്ഡവത്ത് എന്നിവർ സംസാരിച്ചു. ചിത്രം-KTL54 OPEN FORUM കേരള ചലച്ചിത്ര അക്കാദമിയും ആത്മയും സംയുക്തമായി സംഘടിപ്പിച്ച നാലാമത് കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിലെ ഓപൺ ഫോറത്തിൽ നിർമാതാവ് ജൂബിലി ജോയ് തോമസ് സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.