റീ സർവേ ​ രേഖകൾ കൈമാറി

റീ സര്‍വേ രേഖകൾ കൈമാറി കോട്ടയം: ജില്ലയില്‍ ആദ്യമായി ജി.പി.എസ് സംവിധാനത്തിലൂടെ റീ സര്‍വേ പൂര്‍ത്തീകരിച്ച വൈക്കം താലൂക്കിലെ മുളക്കുളം വില്ലേജി​െൻറ റീ സര്‍വേ രേഖകകള്‍ പ്രാബല്യത്തിലായി. ഇന്ത്യൻ ജി.പി.എസ് സംവിധാനമായ WGS 84 സിസ്റ്റത്തില്‍ പൂര്‍ത്തീകരിച്ച റീ സര്‍വേയുടെ രേഖകള്‍ കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി വൈക്കം തഹസില്‍ദാർ, തലയോലപ്പറമ്പ് സബ് രജിസ്ട്രാര്‍ എന്നിവര്‍ക്ക് കൈമാറി. മുളക്കുളം വില്ലേജില്‍ ഉള്‍പ്പെടുന്ന ഭൂവുടമസ്ഥര്‍ക്ക് റീ സര്‍വേ നമ്പറില്‍ പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും കരം ഒടുക്കുകയും ചെയ്യാം. വൈക്കം താലൂക്കിലെ 18 വില്ലേജുകളില്‍ നാണ്ണെത്തിൽ റീ സര്‍വേ പൂര്‍ത്തീകരിച്ച് റവന്യൂ വിഭാഗത്തിന് കൈമാറി. മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‍ അദാലത്ത് കോട്ടയം: ജില്ലയില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‍ ഫെബ്രുവരിയിലെ അദാലത്ത് 16 രാവിലെ 10ന് വൈക്കം സര്‍ക്കാര്‍ റെസ്റ്റ് ഹൗസില്‍ നടക്കും. അദാലത്ത്/സിറ്റിങ്ങില്‍ പങ്കെടുക്കാന്‍ കമീഷനില്‍നിന്ന് നോട്ടീസ് കൈപ്പറ്റിയ അപേക്ഷകരും ബന്ധപ്പെട്ട ബാങ്ക് പ്രതിനിധികളും രാവിലെ സര്‍ക്കാര്‍ റെസ്റ്റ് ഹൗസില്‍ ഹാജരാകണം. ദേശീയ വിരവിമുക്ത ദിനം: ജില്ലതല ഉദ്ഘാടനം ഇന്ന് കോട്ടയം: ദേശീയ വിരമുക്ത ദിനത്തി​െൻറ ജില്ലതല ഉദ്ഘാടനം കോട്ടയം ലൂര്‍ദ് പബ്ലിക് സ്‌കൂളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ സിനിമ ബാലതാരം മീനാക്ഷി അനൂപിന് ഗുളികനല്‍കി നിര്‍വഹിക്കും. ഒന്നുമുതല്‍ 19വരെ വയസ്സുള്ള കുട്ടികള്‍ക്കാണ് വിരഗുളിക നല്‍കുക. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി അധ്യക്ഷതവഹിക്കും. അഗ്രോ ഫുഡ് മേള: ഇപ്പോള്‍ രജിസ്റ്റർ ചെയ്യാം കോട്ടയം: വ്യവസായ വാണിജ്യ വകുപ്പി​െൻറ ആഭിമുഖ്യത്തില്‍ കേരള ആഗ്രോ ഫുഡ് പ്രൊ 2018 സംസ്ഥാനതല പ്രദര്‍ശനമേള സംഘടിപ്പിക്കുന്നു. മാര്‍ച്ച് 10മുതല്‍ 13വരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലാണ് കാര്‍ഷിക ഭക്ഷ്യ അധിഷ്ഠിത വ്യവസായ സംരംഭങ്ങളുടെ പ്രദര്‍ശന, വിപണനമേള നടക്കുന്നത്. വിശദവിവരങ്ങള്‍ക്കും സ്റ്റാളുകള്‍ ബുക്ക് ചെയ്യുന്നതിനുമായി കോട്ടയം ജില്ല വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍ -0481 2572385. കൈത്താങ്ങ് - കർമസേന രൂപവത്കരിച്ചു വൈക്കം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് കോട്ടയം വനിത പ്രൊട്ടക്ഷ​െൻറ ആഭിമുഖ്യത്തില്‍ ടി.വി പുരം ഗ്രാമപഞ്ചായത്തില്‍ കൈത്താങ്ങ് - കർമസേന രൂപവത്കരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന മോഹനന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ടി.വി പുരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ ശിവദാസ് അധ്യക്ഷത വഹിച്ചു. പദ്ധതി ശില്‍പശാലക്ക് കോട്ടയം വനിത പ്രൊട്ടക്ഷന്‍ ഒാഫിസര്‍ പി.എന്‍. ശ്രീദേവി നേതൃത്വം നല്‍കി. വൈക്കം ജനമൈത്രി പൊലീസ് എസ്.ഐ എം. സഹീല്‍, വാര്‍ഡ് അംഗങ്ങളായ ടി. അനില്‍കുമാര്‍, വിഷ്ണു ഉല്ലാസ്, എസ്. ബിജു, സി.ആർ.ഒ കെ.വി. സന്തോഷ്, കോട്ടയം വനിത പ്രൊട്ടക്ഷന്‍ ഒാഫിസിലെ ഫാമിലി കൗണ്‍സലര്‍ അനിത രാഘവന്‍, സോഷ്യല്‍ വര്‍ക്കര്‍ സേതു പാര്‍വതി, കവിത റെജി, സുചിത്ര മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ....................... കടുത്തുരുത്തി: ഗ്രാമപഞ്ചായത്തില്‍ കൈത്താങ്ങ്- കർമസേന പഞ്ചായത്ത് പ്രസിഡൻറ് പി.വി. സുനില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സിനി ആല്‍ബര്‍ട്ട് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് മെംബര്‍മാരായ അച്ചാമ്മ സിറിയക്, അജിത അനീഷ്, പ്രകാശന്‍ ടി.ജി., ഷൈല അരവിന്ദാക്ഷന്‍, സന്ധ്യാമോള്‍, കല്ലറ മഹിളാമന്ദിരം ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. സോമി, ജവഹര്‍ എസ്.പി.സി ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. കെ.ജി. ധന്യ, ഫാമിലി കൗണ്‍സിലര്‍ രേഖ കെ.ആര്‍., അനിത രാഘവൻ, സോഷ്യല്‍ വര്‍ക്കര്‍ സേതുപാര്‍വതി, അച്ചാമ്മ സിറിയക്, കടുത്തുരുത്തി പൊലീസ് സ്റ്റേഷന്‍ എസ്.ഐ മാത്യു പോൾ, വാര്‍ഡ് അംഗങ്ങളായ സന്ധ്യമോൾ, അഡ്വ. കെ.ജി. ധന്യ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.