saudig2സൗദി^ഇന്ത്യ ബന്ധം പൂത്തുലഞ്ഞ വേദിയിൽ ജനാദിരിയക്ക്​ കൊടിയേറി

saudig2സൗദി-ഇന്ത്യ ബന്ധം പൂത്തുലഞ്ഞ വേദിയിൽ ജനാദിരിയക്ക് കൊടിയേറി സൗദി-ഇന്ത്യ ബന്ധം പൂത്തുലഞ്ഞ വേദിയിൽ ജനാദിരിയക്ക് കൊടിയേറി പി. ഷംസുദ്ദീൻ റിയാദ്: സൗദി-ഇന്ത്യ ബന്ധം പൂത്തുലഞ്ഞ വേദിയിൽ രാജ്യത്തെ ഏറ്റവും വലിയ പൈതൃകോത്സവം 'ജനാദിരിയ' സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. പൈതൃകഗ്രാമത്തിൽ ൈവകീട്ട് നാലു മണിയോടെ ആരംഭിച്ച ഒട്ടകയോട്ട മത്സരത്തോടെയാണ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്. ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മുഖ്യാതിഥിയായി. നാഷനൽ ഗാർഡ് സംഘടിപ്പിക്കുന്ന സൗദി ദേശീയ പൈതൃകോത്സവത്തിൽ ഇത്തവണ ഇന്ത്യയാണ് അതിഥിരാജ്യം. ഉദ്ഘാടനത്തിന് മുന്നോടിയായി സുഷമ സ്വരാജ് സൽമാൻ രാജാവുമായി ചർച്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിലെ സൗഹൃദത്തെക്കുറിച്ചും വിവിധ മേഖലകളിലെ സഹകരണത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. വിദേശകാര്യമന്ത്രി ആദിൽ ജുബൈറിനെയും സുഷമ കണ്ടു. ഉദ്ഘാടന ചടങ്ങിൽ കുവൈത്ത്, ബഹ്റൈൻ, ഒമാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും സംബന്ധിച്ചു. തുടർന്ന് നടന്ന സംഗീതവിരുന്ന് വീക്ഷിക്കാൻ സൽമാൻ രാജാവുമെത്തി. ജനാദിരിയയിലെ ഇന്ത്യൻ പവിലിയനും സൽമാൻ രാജാവ് സന്ദർശിച്ചു. ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ സ്വാഗത ഗാനത്തോടെ അദ്ദേഹത്തെ വരവേറ്റു. സൗദി വിദേശകാര്യമന്ത്രി ആദിൽ ജുബൈറിനൊപ്പം എത്തിയ സുഷമ സ്വരാജ് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. sushama.jpg ജനാദിരിയയിലെ ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്യാനെത്തിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈറുമായി ചർച്ച നടത്തുന്നു. അംബാസഡർ അഹ്മദ് ജാവേദ് സമീപം ചിത്രം: നജീം കൊച്ചുകലുങ്ക് king salman: ജനാദിരിയയുടെ സംവിധാനങ്ങൾ ഒരുക്കിയ തൊഴിലാളികളെ ഉദ്ഘാടനവേദിയിൽ സൽമാൻ രാജാവ് ആദരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.