വെൻറിലേറ്റർ ഒഴിവില്ലെന്ന്; മെഡിക്കൽ കോളജിൽ രോഗി നാലര മണിക്കൂർ ആംബുലൻസിൽ

കോട്ടയം: വ​െൻറിലേറ്റർ ഒഴിവില്ലെന്ന കാരണം പറഞ്ഞതിനെ തുടർന്ന് മെഡിക്കൽ കോളജിലെത്തിയ ഹൃദ്രോഗി നാലര മണിക്കൂർ ആംബുലൻസിൽ കിടന്നു. പന്തളം സ്വദേശി ശശിധരനാണ് അനുഭവമുണ്ടായത്. തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിൽനിന്ന് റഫർ ചെയ്ത രോഗിയാണ് ബുധനാഴ്ച വൈകീട്ട് നാലോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയത്. ആംബുലൻസിൽ ബന്ധുക്കളും ആശുപത്രിയിലെ നഴ്സും രോഗിക്കൊപ്പമുണ്ടായിരുന്നു. വ​െൻറിലേറ്റർ ഒഴിവില്ലാത്തതിനാൽ ആലപ്പുഴ മെഡിക്കൽ കോളജിലേക്കോ മറ്റ് ആശുപത്രിലേക്കോ കൊണ്ടുപോകാനാണ് ഡോക്ടർമാർ അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ, മറ്റെവിടേക്കും കൊണ്ടുപോകാൻ പണമില്ലാത്തതിനാൽ നിർവാഹമില്ലെന്ന് ഡോക്ടർമാരെ അറിയിച്ചെന്നും ബന്ധുക്കൾ പറഞ്ഞു. എന്നിട്ടും നടപടിയില്ലാത്തതിനാൽ പിന്നീട് ആളുകൾ പ്രതിഷേധം ഉയർത്തിയപ്പോഴാണ് രാത്രി എട്ടിന് പ്രവേശിപ്പിച്ചതെന്നും അവർ പറഞ്ഞു. അതേസമയം, വ​െൻറിലേറ്റർ സൗകര്യമുള്ള ബെഡ് ഒരുക്കുന്ന താമസമാണ് ഉണ്ടായതെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.