തിരുവനന്തപുരം: നിയമസഭയിൽ ബജറ്റിനെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യാതെ കെ.എം. മാണി. റബർ കർഷകർക്ക് ആശ്വാസമായ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നെങ്കിൽ ബജറ്റിനെ പിന്തുണക്കാമായിരുെന്നന്ന് മാണി പറഞ്ഞു. കിലോക്ക് 200 രൂപ ലഭിക്കുന്നതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റബർ കർഷകർ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. ഭൂനികുതി വർധിപ്പിച്ച നടപടി പിൻവലിക്കണം. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ഭൂനികുതി വർധിപ്പിച്ചെങ്കിലും ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് പിൻവലിച്ചിരുന്നു. അന്ന് നികുതി വർധിപ്പിച്ചതിനെതിരെ സബ്ജക്റ്റ് കമ്മിറ്റിയിൽ പ്രതികരിച്ചയാളാണ് ഇപ്പോഴത്തെ ധനമന്ത്രി. പെട്രോളിനും ഡീസലിനും ലഭിക്കുന്ന അധിക നികുതി വരുമാനം വേണ്ടെന്നുെവക്കണമെന്നും മാണി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.