കാത്തലിക്​ സിറിയൻ ബാങ്കിൽ സംഘടന ഭാരവാഹികളെ മുംബൈയിലേക്ക്​ മാറ്റി

തൃശൂർ: കാത്തലിക് സിറിയൻ ബാങ്കിൽ 82 പ്രൊബേഷണറി ഒാഫിസർമാരെ കൂട്ടത്തോടെ പിരിച്ചു വിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച സംഘടന ഭാരവാഹികളെ മുംബൈയിലേക്ക് സ്ഥലം മാറ്റി. കൂട്ട പിരിച്ചുവിടലി​െൻറ പേരിൽ പുകയുന്ന ബാങ്കിലെ അന്തരീക്ഷം ഇതോടെ കൂടുതൽ വഷളായി. സ്ഥലം മാറ്റത്തിനെതിെര ഒാഫിസർമാർ അടക്കമുള്ള ജീവനക്കാരുടെ സംഘടനകൾ കടുത്ത സമരത്തിലേക്ക് തിരിയുകയാണ്. ഇൗമാസം 26ന് കാത്തലിക് സിറിയൻ ബാങ്കിൽ ജീവനക്കാരുടെ സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചു. ഒാൾ ഇന്ത്യ ബാങ്ക് ഒാഫിസേഴ്സ് കോൺഫെഡറേഷനിൽ അഫിലിയേറ്റ് ചെയ്ത കാത്തലിക് സിറിയൻ ബാങ്ക് ഒാഫിസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് വർഗീസ് ജോർജ്, ജനറൽ സെക്രട്ടറി രാമസുബ്രഹ്മണ്യൻ, ട്രഷറർ എം.എൻ. രജീഷ് എന്നിവരെയാണ് മുംബൈയിലേക്ക് മാറ്റിയത്. നേരത്തെ മുംബൈയിലേക്ക് മാറ്റിയിരുന്ന രാമസുബ്രഹ്മണ്യെന താൽക്കാലികമായി തൃശൂരിലേക്ക് തിരിച്ചു െകാണ്ടുവന്നിരുന്നു. ഇത് റദ്ദാക്കിയാണ് പ്രസിഡൻറിനും ട്രഷറർക്കുമൊപ്പം മുംൈബയിലേക്ക് മാറ്റിയത്. പ്രൊബേഷണറി ഒാഫിസർമാരെ പിരിച്ചു വിടുന്നതിനെതിരെ കഴിഞ്ഞ ദിവസം ബാങ്കി​െൻറ മുഖ്യ ഒാഫിസിനു മുന്നിൽ ഒാൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.െഎ.ബി.ഇ.എ) ഒഴികെയുള്ള സംഘടനകളും പിരിച്ചു വിടലിന് വിധേയരാകുന്നവരും അവരുടെ കുടുംബാംഗങ്ങളും സത്യഗ്രഹം നടത്തിയിരുന്നു. ഇൗ സമരമാണ് മാനേജ്മ​െൻറിനെ പ്രകോപിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.