നിർമാണ സാമഗ്രികളില്ല; തൊടുപുഴ ഡിവിഷനിൽ മുടങ്ങിയത്​ എട്ടുകോടിയുടെ റോഡ്​ നിർമാണം

തൊടുപുഴ: നിർമാണ സാമഗ്രികൾ കിട്ടാനില്ലാത്തതിനെ തുടർന്ന് തൊടുപുഴ സബ്ഡിവിഷനിൽ മുടങ്ങിക്കിടക്കുന്നത് 8.38 കോടിയുടെ റോഡ് നിർമാണം. തൊടുപുഴ സബ്ഡിവിഷന് കീഴിൽ തൊടുപുഴയിൽ 4.55 കോടി, കരിമണ്ണൂരിൽ 1.84 കോടി, മുട്ടത്ത് 1.99 കോടി എന്നിങ്ങനെയാണ് നിർമാണം തുടങ്ങാനാകാതെ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ. അറ്റകുറ്റപ്പണിയുെട ടെൻഡർ നടപടി പൂർത്തിയായെങ്കിലും നിർമാണ സാമഗ്രികൾ കിട്ടാത്തതാണ് റോഡ് പണി ആരംഭിക്കാൻ കഴിയാത്തതെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്. തൊടുപുഴ--വെള്ളിയാമറ്റം റോഡിൽ കാരിക്കോട് മുതൽ ആലക്കോടുവരെ അഞ്ച് കി.മീ. റോഡ് നന്നാക്കുന്നതിനുള്ള നടപടി പൂർത്തീകരിച്ച് ഒരു മാസമായെങ്കിലും കലുങ്കുപണി മാത്രമാണ് പൂർത്തിയായത്. ഒരു വർഷത്തിലേറെയായി തകർന്നു കിടക്കുന്ന റോഡ് ഇപ്പോൾ കലുങ്കുകളുടെ ജോലിക്കായി പൊളിച്ചിട്ടിരിക്കുന്നത് യാത്രദുരിതം വർധിപ്പിക്കുന്നു. പല സ്ഥലത്തും കലുങ്കിനായി പൊളിച്ച ഭാഗത്ത് ഗതാഗതക്കുരുക്കും രൂക്ഷമാണ്. നാലരക്കോടി റോഡ് നിർമാണത്തിന് അനുവദിച്ചതോടെ പ്രദേശവാസികൾ ഏറെ സന്തോഷത്തിലായിരുന്നെങ്കിലും നിർമാണം മുടങ്ങിയതോടെ പ്രതിഷേധത്തിലാണ്. കാരിക്കോട്--ആനക്കയം റോഡ്, തൊടുപുഴ--കാഞ്ഞിരമറ്റം, കാരിക്കോട്--കാഞ്ഞിരമറ്റം റോഡ് എന്നിവയും ടെൻഡർ നടപടി പൂർത്തിയാക്കി അറ്റകുറ്റപ്പണി കാത്തുകിടക്കുകയാണ്. റോഡരികിൽ പാറപ്പൊടിയും മറ്റും കൂട്ടിയിട്ടിട്ടുണ്ടെങ്കിലും മെറ്റലും മണലുമാണ് എത്താത്തത്. നിർമാണ സാമഗ്രികളുടെ വില ഇരട്ടിയായതും പ്രശ്നമാണെന്ന് കരാറുകാർ ചൂണ്ടിക്കാട്ടുന്നു. രാവിലെ മുതൽ പാറമടകളിൽ കാത്തുകിടന്നാലും ഒന്നോ രണ്ടോ ലോഡ് മാത്രമാണ് കിട്ടുന്നത്. ഇതുകൊണ്ട് എന്തുചെയ്യാൻ കഴിയുമെന്നാണ് കരാറുകാരുടെ ചോദ്യം. കരാറുകാർ ഇൗ നിലപാട് സ്വീകരിക്കുന്നതോടെ പൊതുമരാമത്ത് വിഭാഗവും എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്. റോഡ് നിർമാണം തുടങ്ങാത്തതും ദുരിതം വർധിപ്പിക്കുന്നതും പ്രദേശവാസികളിൽ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്. തൊടുപുഴയിൽ തെരുവുനായ്ക്കളുടെ അക്രമണം വീണ്ടും; രണ്ട് ആടിെന കടിച്ചുകൊന്നു തൊടുപുഴ: തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്ന നടപടിയുമായി നഗരസഭ രംഗത്തിറങ്ങിയെങ്കിലും നായ്ക്കളുടെ ശല്യം നഗരത്തിൽ ഭീതി വിതക്കുന്നു. ചൊവ്വാഴ്ച നഗരമധ്യത്തിൽ രണ്ട് ആടാണ് നായ്ക്കളുടെ ആക്രമണത്തിൽ ചത്തത്. ചിന്ന ഒാഡിേറ്റാറിയത്തിന് സമീപം വാടകക്ക് താമസിക്കുന്ന ഭാഗ്യരാജി​െൻറ ആടുകളെയാണ് കൂട്ടിനുള്ളിൽ കടന്ന് നായ്ക്കൾ കടിച്ചുകൊന്നത്. ഏതാനും മാസം മുമ്പ് രണ്ട് പശുക്കിടാവിനെയും ആടുകളെയും ഇത്തരത്തിൽ നായ്ക്കൾ കൊന്നിരുന്നു. നഗരസഭ ആരോഗ്യവിഭാഗത്തിന് ഭാഗ്യരാജ് പരാതി നൽകിയിട്ടുണ്ട്. നായ്ക്കൂട്ടം വഴിയോരങ്ങളില്‍ തലങ്ങും വിലങ്ങും വിലസുേമ്പാള്‍ കാല്‍നടക്കാരാണ് ഭീതിയിലാകുന്നത്. ഓടിക്കാന്‍ തുനിഞ്ഞാല്‍ പിന്തിരിയാതെ പാഞ്ഞെത്തും. പ്രഭാതസവാരിക്ക് ഇറങ്ങുന്നവരും രാത്രി ഒറ്റക്ക് നടക്കുന്നവരുമാണ് ഭീഷണിയേറെ നേരിടുന്നത്. ഭയന്ന് ഓടിവീണും നായ്ക്കളുടെ കടിയേറ്റും നിരവധി പേര്‍ പരിക്കേറ്റ് ചികിത്സ തേടിയിട്ടുണ്ട്. വീടുകളുടെ പരിസരങ്ങളില്‍ ചുറ്റിക്കറങ്ങി കുട്ടികളെ ഉപദ്രവിച്ച സംഭവങ്ങളും ഉണ്ട്. വിദ്യാർഥികളെയും കൂട്ടമായി നായ്ക്കള്‍ ആക്രമിച്ചിട്ടുണ്ട്. തൊടുപുഴ നഗരസഭയുടെ വിവിധ പ്രദേശങ്ങളിലും മുട്ടം, തോട്ടുങ്കര, പെരുമ്പിള്ളിച്ചിറ, ആലക്കോട്, വെള്ളിയാമറ്റം, ഇടവെട്ടി, വെങ്ങല്ലൂര്‍ എന്നിവിടങ്ങളിലും ഇവയുടെ ശല്യം വ്യാപകമാണ്. ഇരുചക്ര വാഹനയാത്രക്കാരും നായ്ക്കളുടെ ആക്രമണത്തിൽപെടുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.