മൂന്നാറില്‍ മഞ്ഞുവീഴ്ച തുടരുന്നു; തേയില കൃഷിക്ക്​ വ്യാപക നാശം

മൂന്നാര്‍: മൂന്നാറിലും പരിസരത്തും മഞ്ഞുവീഴ്ച തുടരുന്നത് തേയില കൃഷിയെ ബാധിക്കുന്നു. കെ.ഡി.എച്ച്.പി കമ്പനിയുടെ വിവിധ എസ്റ്റേറ്റുകളിലായി 750 ഹെക്ടറോളം വരുന്ന സ്ഥലത്തുള്ള തേയില കൃഷിയാണ് മഞ്ഞുവീഴ്ച മൂലം കരിഞ്ഞുണങ്ങിയിട്ടുള്ളത്. 26 ലക്ഷം കിലോ കൊളുന്ത് കരിഞ്ഞുണങ്ങിയതായാണ് ഏകദേശ കണക്ക്. ഇതില്‍നിന്ന് 6.3 ലക്ഷം കിലോ തേയില ഉൽപാദിപ്പിക്കാന്‍ കഴിയും. കോടികളുടെ നഷ്ടമാണ് ഇതുമൂലം സംഭവിച്ചത്. ഡിസംബര്‍ അവസാനം മൈനസ് രണ്ട് ഡിഗ്രിയിലെത്തിയ തണുപ്പ് ജനുവരിയില്‍ പിന്‍വാങ്ങിയെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ തണുപ്പ് മൈനസ് ഒന്നിലെത്തി. സെവന്‍മല, ലക്ഷ്മി തുടങ്ങിയ എസ്റ്റേറ്റുകളിലാണ് മൈനസ് ഒന്ന് രേഖപ്പെടുത്തിയത്. ചെണ്ടുവൈര, കുണ്ടള, മാട്ടുപ്പെട്ടി, എല്ലപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിലും കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്നുണ്ട്. തണുപ്പ് മൈനസിലെത്തിയതോടെ തേയിലത്തോട്ടങ്ങള്‍ മഞ്ഞുമൂടി രാവിലെ ചാരനിറത്തിലാണ് കാണപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.