കേന്ദ്രബജറ്റിൽ ശബരി ​െറയിലിന് 220 കോടി; ചൂളം വിളി അരികിലെന്ന്​ എം.പി

തൊടുപുഴ: ശബരി റെയിൽവേക്ക് കേന്ദ്രബജറ്റിൽ 220 കോടി അനുവദിച്ചതായി ജോയിസ് ജോർജ് എം.പി. ഇതോടെ ശബരി റെയിൽ പദ്ധതി യാഥാർഥ്യത്തോട് അടുക്കുകയാണെന്ന് എം.പി പറഞ്ഞു. ഇടുക്കി മണ്ഡലത്തിന് ലഭിച്ച വലിയ അംഗീകാരം ശബരി റെയിൽ ആക്ഷൻ കൗൺസിൽ ഭാരവാഹിയായിരിക്കെ മരണപ്പെട്ട മാരിയിൽ കൃഷ്ണൻ നായർക്ക് സമർപ്പിക്കുന്നതായും എം.പി കൂട്ടിച്ചേർത്തു. കേന്ദ്രബജറ്റിൽ ശബരി റെയിൽവേക്ക് 64.90 കോടിയും ബഡ്ജറ്റിതര വിഭാഗത്തിൽെപടുത്തി 155 കോടി യുമാണ് അനുവദിച്ചത്. 2016ൽ കേന്ദ്രബജറ്റിൽ അങ്കമാലി ശബരി െറയിൽ പാതക്ക് 55 കോടി അനുവദിപ്പിച്ചിരുന്നു. കാലടി, പെരുമ്പാവൂർ മേഖലയിൽ ഭൂമി ഏറ്റെടുക്കാനായി ഈ തുക എറണാകുളം ജില്ല കലക്ടർക്ക് കൈമാറി. കഴിഞ്ഞവർഷം കേന്ദ്രബജറ്റിൽ 213 കോടിയാണ് വകയിരുത്തിയത്. എന്നാൽ, അലൈൻമ​െൻറ് സംബന്ധിച്ച തീരുമാനം വൈകിയതും ഹൈകോടതിയിൽ കേസെത്തിയതും ഫണ്ട് ചെലവഴിക്കുന്നതിൽ കാലതാമസം സൃഷ്ടിച്ചു. തിങ്കളാഴ്ച ഹൈകോടതിയിൽനിന്ന് അലൈൻമ​െൻറ് സംബന്ധിച്ച അനുകൂലവിധി ഉണ്ടായ സാഹചര്യത്തിൽ പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്ന് എം.പി അവകാശപ്പെട്ടു. പദ്ധതിയുടെ മുഴുവൻ െചലവും കേന്ദ്രസർക്കാർ വഹിക്കണമെന്ന സംസ്ഥാന സർക്കാറി​െൻറ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടുണ്ട്. ആക്ഷൻ കൗൺസിൽ യോഗം അടിയന്തരമായി വിളിച്ചുചേർത്ത് തുടർ നടപടി ആലോചിക്കുമെന്നും വേഗം ബജറ്റ് വിഹിതം ഉപയോഗിച്ച് നിർമാണം ആരംഭിക്കുമെന്നും എം.പി കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.