കാര്‍ഷിക പ്രതിസന്ധി: സ്​പെഷൽ പാക്കേജ്​ പ്രഖ്യാപിക്കണം ^കേരള കോൺഗ്രസ്​ എം

കാര്‍ഷിക പ്രതിസന്ധി: സ്പെഷൽ പാക്കേജ് പ്രഖ്യാപിക്കണം -കേരള കോൺഗ്രസ് എം കോട്ടയം: സംസ്ഥാനത്ത് കാര്‍ഷിക മേഖല നേരിടുന്ന ഗുരുതരപ്രതിസന്ധി പരിഹരിക്കാന്‍ ബജറ്റി​െൻറ ഭാഗമായി സ്‌പെഷല്‍ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം ധനമന്ത്രി ഡോ. തോമസ് ഐസക്കിന് നിവേദനം നൽകി. നാണ്യവിളകളുടെ വിലത്തകര്‍ച്ച മൂലം പ്രയാസപ്പെടുന്ന കര്‍ഷകരെ സഹായിക്കാന്‍ നടപടിയൊന്നും ബജറ്റില്‍ ഇല്ലാത്തത് കര്‍ഷകരെ നിരാശപ്പെടുത്തി. ഇത് പരിഹരിക്കാൻ ബജറ്റ് ചര്‍ച്ചയുടെ മറുപടിയിൽ ധനമന്ത്രി തയാറാകണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി, വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, എം.എല്‍.എമാരായ സി.എഫ്. തോമസ്, അഡ്വ. മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, ഡോ. എൻ. ജയരാജ് എന്നിവരാണ് നിവേദനത്തില്‍ ഒപ്പുവെച്ചത്. വിലക്കുറവിൽ റബർ കർഷകർ ബുദ്ധിമുട്ടുകയാണ്. റബറി​െൻറ ഉല്‍പാദനവും വിലയും തമ്മിലുള്ള വ്യത്യാസത്തിൽ കർഷകർ മേഖലയിൽനിന്ന് വിട്ടുനിൽക്കുകയാണ്. കെ.എം. മാണി ധനമന്ത്രിയായിരിക്കെ ആവിഷ്‌കരിച്ച റബര്‍ വിലസ്ഥിരത ഫണ്ട് പ്രശ്‌നപരിഹാരത്തിനു സഹായകരമാണ്. എന്നാല്‍, ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. 2017 ആഗസ്റ്റുവരെ 50 കോടിയാണ് ഇക്കാര്യത്തിൽ ചെലവഴിച്ചത്. അതിനുശേഷം ഫണ്ട് അനുവദിച്ചില്ല. എല്ലാനാണ്യവിളകള്‍ക്കും താങ്ങുവില പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഭൂനികുതി വര്‍ധിപ്പിക്കാനുള്ള ബജറ്റ് നിര്‍ദേശം പിന്‍വലിക്കണം. ക്ഷേമപെന്‍ഷനുകളുടെ മാനദണ്ഡം നിശ്ചയിച്ചത് ഭാവിയില്‍ വിധവ, വാര്‍ധക്യപെന്‍ഷനുകള്‍ ഇല്ലാതാക്കാനുള്ള ഗൂഢനീക്കമാണ്. സാധാരണ ജനത്തെ പ്രതികൂലമായി ബാധിക്കുന്ന ഈ നീക്കവും പിന്‍വലിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.