തൊടുപുഴ ഫിലിം ​ഫെസ്​റ്റിവലിന്​ എട്ടിന്​ തുടക്കം

തൊടുപുഴ: 12ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവൽ എട്ട് മുതൽ 11വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആറ് മലയാള സിനിമ ഉൾെപ്പടെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയങ്ങളായ 16 ചലച്ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും നവീകരിച്ച തൊടുപുഴ സിൽവർ ഹിൽസ് സിനി കോംപ്ലക്സിലാണ് പ്രദർശിപ്പിക്കുക. ഡോ. ബിജു സംവിധാനം ചെയ്ത സൗണ്ട് ഒാഫ് സൈലൻസ് ഉദ്ഘാടനചിത്രമായി പ്രദർശിപ്പിക്കും. പ്രിയനന്ദനൻ സംവിധാനം ചെയ്ത 'പാതിരാക്കാല'മാണ് സമാപന ചലച്ചിത്രം. തൊടുപുഴ നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും ചേർന്ന് കേരള ചലച്ചിത്ര അക്കാദമിയുടെയും ഫിലിം സൊസൈറ്റീസ് ഫെഡറേഷ​െൻറയും സഹകരണത്തോടെയാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. ഫെബ്രുവരി എട്ടിന് വൈകീട്ട് അഞ്ചിന് പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. നഗരസഭ ചെയർപേഴ്സൺ സഫിയ ജബ്ബാർ അധ്യക്ഷത വഹിക്കും. സംവിധായകൻ ഡോ. ബിജു മുഖ്യാതിഥിയായിരിക്കും. സംവിധായകൻ ദിലീപ് നായർ മുഖ്യപ്രഭാഷണം നടത്തും. ദേശീയ പുരസ്കാരം നേടിയ േടക് ഒാഫ്, സംസ്ഥാന പുരസ്കാരം നേടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും, മിന്നാമിനുങ്ങ്, ദേശീയ പുരസ്കാരം നേടിയ തമിഴ് ചിത്രം ജോക്കർ, പശു, ലയേഴ്സ് ഡൈസ്, ബ്രിഡ്ജ് ഒാൺ ദി റിവർ ക്വായ്, ദി സെയിൽസ് മാൻ, ലാൻഡ് ഒാഫ് മൈൻ, ക്ലാഷ്, ദി റോക്കറ്റ്, പാലാഷൈൻ സ്റ്റീരിയോ തുടങ്ങിയ മികച്ച സിനിമകളുടെ പാക്കേജാണ് മേളയിൽ അവതരിപ്പിക്കുന്നത്. ഒമ്പതിന് വൈകീട്ട് നാലിന് നടക്കുന്ന ഒാപൺ ഫോറത്തിൽ സാംസ്കാരിക പ്രവർത്തകൻ ബാബു പള്ളിപ്പാട്ട് അധ്യക്ഷത വഹിക്കും. 10ന് വൈകീട്ട് സർഗസായാഹ്നം നടക്കും. ദിവസവും വൈകീട്ട് കലാസന്ധ്യകളും സംഘടിപ്പിച്ചിട്ടുണ്ട്. 11ന് ഉച്ചക്ക് രണ്ടിന് മത്സരവിഭാഗം ഹ്രസ്വചിത്രങ്ങളുടെ പ്രദർശനം നടക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം അഡ്വ. ജോയിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഹ്രസ്വചിത്ര മത്സര വിജയികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും. സംവിധായകൻ അരുൺരാജ് കർത്ത ജൂറി റിപ്പോർട്ട് അവതരിപ്പിക്കും. ഫിലിം സൊസൈറ്റി പ്രസിഡൻറ് യു.എ. രാജേന്ദ്രൻ അധ്യക്ഷതവഹിക്കും. വാർത്തസമ്മേളനത്തിൽ നഗരസഭ വൈസ് ചെയർമാൻ ടി.കെ. സുധാകരൻ നായർ, ഫിലിം സൊസൈറ്റി പ്രസിഡൻറ് യു.എ. രാജേന്ദ്രൻ, സെക്രട്ടറി എം.എം. മഞ്ജുഹാസൻ, എൻ. രവീന്ദ്രൻ, ജോഷി വിഗ്നറ്റ് എന്നിവർ പെങ്കടുത്തു. കീടനാശിനികളുടെ അനധികൃത വില്‍പന വ്യാപകം; കണ്ണടച്ച് അധികൃതര്‍ അടിമാലി: ജില്ലയില്‍ പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ദോഷകരമായ കീടനാശിനികളുടെ അനധികൃത വില്‍പനയും പ്രയോഗവും വ്യാപകം. സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചവ ഉൾപ്പെടെ കളനാശിനികളും കീടനാശിനികളുമാണ് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളിലൂടെ വിറ്റഴിക്കുന്നത്. കൃഷി വകുപ്പ് പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ ലംഘിച്ചു നടക്കുന്ന കൊള്ള വ്യാപാരത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നു. തേയില, എലം, വാഴ, പച്ചക്കറി കൃഷികളിലാണ് ഇവ പ്രധാനമായി ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടില്‍നിന്നാണ് ഇവ ജില്ലയിലെത്തുന്നത്. മാരകകീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കാന്‍ കേന്ദ്ര--സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ശന ഉത്തരവുകള്‍ പുറത്തിറക്കുന്നതിനിടെയാണ് ജില്ലയില്‍ ഇവയുടെ അനധികൃത വ്യാപാരം വര്‍ധിക്കുന്നത്. 1968ലെ ഇന്‍സെക്റ്റിസൈഡ് ആക്ട്, 1971ലെ ഇന്‍സെക്റ്റിസൈഡ് റൂള്‍സ് എന്നീ കേന്ദ്ര ചട്ടങ്ങള്‍ക്ക് വിധേയമായാണ് സംസ്ഥാനത്ത് കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള കീടനാശിനിയുടെ വില്‍പനക്കും വിതരണത്തിനുമുള്ള നിയന്ത്രണങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇതുപ്രകാരം കീടനാശിനികള്‍ ഉപഭോഗവസ്തുക്കള്‍ക്കൊപ്പം സൂക്ഷിക്കുന്നതും വിതരണം നടത്തുന്നതും കുറ്റകരമാണ്. ഇത് ലംഘിച്ചാണ് ചിലയിടങ്ങളില്‍ ഇത്തരം കീടനാശിനികളുടെ വിൽപന. ഉയര്‍ന്ന കമീഷന്‍ ലക്ഷ്യമിട്ടാണ് ഗുണനിലവാരമില്ലാത്തതും പരിസ്ഥിതിക്ക് ഏറെ ദോഷകരവുമായ കീടനാശിനികള്‍ അനധികൃതമായി വിറ്റഴിക്കുന്നത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കീടനാശിനി വില്‍പനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.