മണിമല ​കുടിവെള്ള പദ്ധതി: ഭരണാനുമതിക്ക്​ നടപടി എടുത്തുവരുന്നു^​ മന്ത്രി

മണിമല കുടിവെള്ള പദ്ധതി: ഭരണാനുമതിക്ക് നടപടി എടുത്തുവരുന്നു- മന്ത്രി തിരുവനന്തപുരം: മണിമല കുടിവെള്ള പദ്ധതിക്ക് പുതിയ ഭരണാനുമതിക്ക് നടപടി എടുത്തുവരികയാണെന്ന് മന്ത്രി മാത്യൂ ടി. തോമസ് നിയമസഭയിൽ അറിയിച്ചു. വിതരണ ശൃംഖലക്ക് 32.5 കോടി രൂപ വേണം. ദേശീയഗ്രാമീണ ശുദ്ധജല പദ്ധതിൽ ഉൾപ്പെടുന്നതാണ് പദ്ധതി. ടെൻഡർ ക്ഷണിച്ച നാല് പ്രവൃത്തികളിൽ രണ്ടെണ്ണം മാത്രമാണ് കരാറുകാർ ഏറ്റെടുത്തത്. മൂന്ന് പ്രവൃത്തികൾ അവശേഷിക്കുന്നു. വിതരണശൃംഖലയുടെ എസ്റ്റിമേറ്റ് തയാറാക്കിവരികയാണെന്നും എൻ. ജയരാജി​െൻറ സബ്മിഷന് മറുപടി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.