അടിമാലി (ഇടുക്കി): കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് പ്രസിഡൻറിനെതിരെ അവിശ്വാസ പ്രമേയത്തിന് കേരള കോൺഗ്രസ് എം നോട്ടീസ് നല്‍കി. എൽ.ഡി.എഫ് പിന്തുണയോടെ ഭൂരിപക്ഷം ഉറപ്പാക്കിയാണ് കോൺഗ്രസിനെതിരായ നീക്കം. കേരള കോണ്‍ഗ്രസ് അംഗം ജോര്‍ജ് ജോസഫിെൻറ നേതൃത്വത്തിൽ 10 അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ നോട്ടീസ് അടിമാലി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കി. 19 അംഗഭരണസമിതിയില്‍ കോണ്‍ഗ്രസ് -എട്ട്, കേരള കോണ്‍ഗ്രസ് -അഞ്ച്, സി.പി.എം -അഞ്ച്, സ്വതന്ത്രന്‍ -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇതിൽ പത്ത് അംഗങ്ങളുടെ പിന്തുണയാണ് മാണി ഗ്രൂപ് ഉറപ്പാക്കിയിട്ടുള്ളത്. അഞ്ച് സി.പി.എം അംഗങ്ങളും അവിശ്വാസ നോട്ടീസിൽ ഒപ്പിട്ടിട്ടുണ്ട്. മുന്നണി മര്യാദ പാലിക്കാതെ ഏകാധിപതിെയപ്പോലെ പ്രവര്‍ത്തിക്കുന്ന പ്രസിഡൻറിെൻറ നടപടിയില്‍ പ്രതിഷേധിച്ചാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയതെന്ന് കേരള കോൺഗ്രസ് പറയുന്നു. പഞ്ചായത്ത് വാഹനം ദുരുപയോഗം ചെയ്യുന്നതടക്കം ഗുരുതര ആരോപണങ്ങളും ഉന്നയിച്ചതാണ് മാണി വിഭാഗം രംഗത്തുള്ളത്. പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ജില്ല നേതൃത്വം ശ്രമം ആരംഭിച്ചെങ്കിലും മാണി വിഭാഗം വഴങ്ങിയിട്ടില്ല. പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനെ അവഗണിച്ചതാണ് പെെട്ടന്നുള്ള നീക്കത്തിനു കാരണം.15 ദിവസത്തിനകം അവിശ്വാസം ചര്‍ച്ചക്കെടുക്കുമെന്ന് അടിമാലി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.കെ. ശ്യാമള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.