എം.സി റോഡ്​ വികസനം: നീലിമംഗലം പാലം തുറക്ക​ുമോയെന്ന്​ നാളെ അറിയാം

കോട്ടയം: ബലപരീക്ഷണം നടത്തിയ നീലിമംഗലം പാലം തുറക്കുന്നതു സംബന്ധിച്ച തീരുമാനം നാളെ. എം.സി റോഡ് വികസനവുമായി ബന്ധപ്പെട്ട് ലോകബാങ്ക് പ്രതിനിധികളുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചൊവ്വാഴ്ച ചേരുന്ന യോഗത്തിൽ നീലിമംഗലം പാലവും ചർച്ചവിഷയമാകും. ചെന്നൈ ഐ.ഐ.ടിയില്‍നിന്നുള്ള വിദഗ്ധസംഘം നടത്തിയ പരിശോധനയുടെ റിപ്പോർട്ട് അനുകൂലമാണെന്നാണ് സൂചന. ചെെന്നെ െഎ.െഎ.ടിയിൽനിന്നുള്ള സംഘം രണ്ടുതവണ പാലത്തി​െൻറ സ്ഥിതി വിലയിരുത്താൻ എത്തിയിരുന്നു. പ്രധാനമായും നിർമാണശൈലിയും ബലവുമാണ് പരിശോധിച്ചത്. ഗതാഗതത്തിന് തുറന്നുകൊടുക്കാമെന്ന നിർദേശം മുന്നോട്ടുവെക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. യോഗത്തിൽ ലോകബാങ്ക് പ്രതിനിധികൾ, കെ.എസ്.ടി.പി ഉദ്യോഗസ്ഥർ, കൾസൾട്ടിങ് കമ്പനി പ്രതിനിധികൾ എന്നിവരും പെങ്കടുക്കുന്നുണ്ട്. എം.സി റോഡ് നവീകരണത്തി​െൻറ ഭാഗമായി നിർമിച്ച പാലം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒന്നരവർഷമായി. നേരേത്ത നടത്തിയ പരിശോധനയിൽ പാലത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ലോകബാങ്ക് അധികൃതർ പാലത്തിലൂടെയുള്ള യാത്ര തടയുകയായിരുന്നു. കെ.എസ്.ടി.പിയുടെ നിര്‍ദേശാനുസരണം സ്വകാര്യകമ്പനി വാഹനം ഉപയോഗിച്ച് ഭാരപരിശോധന നടത്തിയിരുന്നു. നാല് ടോറസ് ലോറികള്‍ മെറ്റല്‍ നിറച്ചുനിര്‍ത്തിയിട്ട് നടത്തിയ പരിശോധനയില്‍ നേരിയവളവ് കണ്ടെത്തി. തുടർന്ന് പാലം തുറക്കാനുള്ള നീക്കം അനിശ്ചിതമായി നീളുകയായിരുന്നു. ഭാരപരിശോധനയില്‍ ആറ് മില്ലിമീറ്റർ വളവാണ് കണ്ടെത്തിയത്. വീണ്ടും പരിശോധന നടത്താൻ മറ്റൊരു കമ്പനിയെ ഏൽപിച്ചെങ്കിലും അവസാനനിമിഷം പിന്മാറി. തുടർന്നാണ് ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധരെ പഠനത്തിന് നിയോഗിച്ചത്. ലോകബാങ്കി​െൻറ അനുമതി ലഭിച്ചാലുടൻ പാലം തുറക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.