സ്വത്ത് എഴുതിനൽകിയില്ല; വയോധികന്​ മർദനം

വണ്ണപ്പുറം: സ്വത്ത് എഴുതിനൽകിയില്ലെന്നുപറഞ്ഞ് വയോധികന് മക​െൻറ മർദനം. വണ്ണപ്പുറം പുത്തൻപുരയിൽ (കൊളന്തയിൽ) മാധവനാണ് (90) ഗുരുതര പരിക്കേറ്റ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ചവിട്ടേറ്റ് മാധവ​െൻറ വാരിയെല്ലുകൾ തകർന്നെന്ന് പൊലീസ് പറഞ്ഞു. ഒമ്പത് മക്കളുള്ള മാധവ​െൻറ രണ്ടാമത്തെ മകൻ ശശിക്കെതിരെയാണ് പരാതി. വെള്ളിയാഴ്ച ഉച്ചക്ക് വെൺമറ്റത്ത് മാധവൻ താമസിക്കുന്ന വീട്ടിലെത്തിയ ശശി അതിക്രമം കാട്ടുകയായിരുന്നു. സ്വത്ത് എഴുതിത്തരണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി മർദിക്കുകയായിരുെന്നന്ന് പറയുന്നു. കഴുത്തിൽ പിടിച്ചുയർത്തി ഭിത്തിയോട് ചേർത്തുനിർത്തി ശ്വാസം മുട്ടിച്ചു. കരഞ്ഞപ്പോൾ മുഖത്തടിക്കുകയും നിലത്ത് തള്ളിയിട്ട് ശരീരത്ത് കയറി നിന്ന് ചവിട്ടുകയും ചെയ്തു. ഈ സമയം വീട്ടിലേക്ക് എത്തിയ നാട്ടുകാരും മറ്റൊരു മകനുമാണ് രക്ഷിച്ചതെന്ന് മാധവൻ പറയുന്നു. നാട്ടുകാർ ഇദ്ദേഹത്തെ കാളിയാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് നിർദേശിച്ചപ്രകാരം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് മൊഴി രേഖപ്പെടുത്തി. മാധവ​െൻറ കൈവശമുള്ള 10 ഏക്കർ സ്ഥലത്തിൽ 28 സ​െൻറ് ഒഴിച്ച് ബാക്കി മക്കൾക്ക് എഴുതി നൽകിയിരുന്നു. അവശേഷിക്കുന്ന 28 സ​െൻറ് കൂടി വേണമെന്ന് ആവശ്യപ്പെട്ട് മുമ്പും ശശി പിതാവിനെ മർദിച്ചതായി പരാതിയുണ്ട്. കാളിയാർ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.