ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പീരുമേട്‌: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ പ്രയാർ പുതുപേർക്കൽ മുഹമ്മദുകുഞ്ഞി​െൻറ മകൻ അലി ഹസനാണ് (22) മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രയാർ ചാലയിൽ പടിറ്റാച്ചിൽ ഷാജഹാ​െൻറ മകൻ ഷഹാസിനാണ് (22) പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ഒമ്പതിന് ദേശീയപാത 183ൽ കുട്ടിക്കാനത്തിന് സമീപം തട്ടാത്തിക്കാനത്തെ കൊടുംവളവിലാണ് അപകടമുണ്ടായത്. കഴിഞ്ഞയാഴ്ച വിദേശത്തുനിന്നെത്തിയ ഷഹാസ്, അലി ഹസനൊപ്പം സുഹൃത്തുക്കളെ കണ്ട് കുമളിയിൽനിന്ന് മടങ്ങും വഴിയാണ് ലോറിയുമായി കൂട്ടിയിടിച്ചത്. അലിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. പ്രദേശവാസികൾ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ബൈക്കിന് തീപിടിച്ചത് പരിഭ്രാന്തിപരത്തി. ബൈക്കി​െൻറ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചു. സംഭവത്തെത്തുടർന്ന് 20 മിനിറ്റ് ഗതാഗതം തടസ്സപ്പെട്ടു. ലോറിയും ഡ്രൈവറെയും പീരുമേട് പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അലിയുടെ മാതാവ് ഷഹനാസ്. സഹോദരങ്ങൾ: മുഹിജിറ, മർജാൻ, അബൂബക്കർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.