കരുവാറ്റ പള്ളി ശതാബ്​ദി സമ്മേളനം മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്യും

പത്തനംതിട്ട: അടൂർ-കരുവാറ്റ സ​െൻറ് മേരീസ് ഒാർത്തഡോക്സ് പള്ളി ശതാബ്ദി സമാപനം 11ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മംഗല്യസഹായനിധി വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കുമെന്ന് പള്ളി വികാരി ഒ.എസ്.വി. മാത്യു തൂവയൂർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യരംഗത്ത് മികച്ച സേവനത്തിനുള്ള പുരസ്കാരം പരുമല ആശുപത്രിയിലെ ഡോ. കെ.ജി. സുരേഷിന് സമ്മാനിക്കും. ചടങ്ങിൽ അടൂർ കടമ്പനാട് ഭദ്രാസന മൊത്രാപ്പോലീത്ത ഡോ. സഖറിയാസ് മാർ അപ്രേം അധ്യക്ഷതവഹിക്കും. ശതാബ്ദി സമാപനവും പള്ളി പെരുന്നാളും നാലിന് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജനറൽ കൺവീനർ ഫാ. അലക്സാണ്ടർ കൂടാരത്തിൽ, ട്രസ്റ്റി പി.എം. ജോൺ, ജോയൻറ് കൺവീനർ കോശി ജേക്കബ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. ശാഖ മന്ദിരം ഉദ്ഘാടനം പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം പരിയാരം കിഴക്ക് ശാഖ നിർമിച്ച മന്ദിരവും ഗുരുപ്രതിഷ്ഠ രജത ജൂബിലിയും ഇൗമാസം ആറു മുതൽ 11വരെ നടക്കും. ആറിന് വൈകീട്ട് നാലിന് ശാഖ മന്ദിരം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. മൂന്നിന് പൂക്കോട് ജങ്ഷനിൽനിന്ന് സ്വീകരണ ഘോഷയാത്ര ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിൽ യൂനിയൻ പ്രസിഡൻറ് െക. പദ്മകുമാർ അധ്യക്ഷതവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ബി. സത്യൻ ശിൽപികളെ ആദരിക്കും. 3800 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് പുതിയ മന്ദിരം. ശാഖ പ്രസിഡൻറ് എം.കെ. ശ്രീലാൽ, യോഗം കൗൺസിലർ ടി.പി. സുന്ദരേശൻ, പത്തനംതിട്ട യൂനിയൻ സെക്രട്ടറി ഡി. അനിൽകുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.