കുവൈത്ത് പൊതുമാപ്പ്: തിരികെ എത്തുന്നവരെ സഹായിക്കണം -പി.സി. ജോർജ് കോട്ടയം: കുവൈത്ത് ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച പൊതുമാപ്പിനെത്തുടർന്ന് മടങ്ങിയെത്തുന്ന മലയാളികളെ സഹായിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണമെന്ന് പി.സി. ജോർജ് എം.എൽ.എ. ഇവർക്ക് മടക്കയാത്രക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകാൻ നടപടി സ്വീകരിക്കണം. കുവൈത്ത് സർക്കാറിെൻറ കണക്കുപ്രകാരം 32,000 ഇന്ത്യക്കാരാണ് അനധികൃത താമസക്കാരായുള്ളത്. ജീവിതകാലം മുഴുവൻ കുടുംബത്തിനും രാജ്യത്തിനും കഷ്ടപ്പെട്ട ഇവർ തിരികെ എത്തുമ്പോൾ ആവശ്യമായ സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.