വീട്ടമ്മയെ സ്​റ്റേഷനിൽ വിവസ്​ത്രയാക്കിയെന്ന പരാതി അന്വേഷിക്കും ^വനിത കമീഷൻ

വീട്ടമ്മയെ സ്റ്റേഷനിൽ വിവസ്ത്രയാക്കിയെന്ന പരാതി അന്വേഷിക്കും -വനിത കമീഷൻ മൂന്നാര്‍: ആറ്റുകാട് സ്വദേശിയായ വീട്ടമ്മയെ സ്റ്റേഷനിൽ വിവസ്ത്രയാക്കിയെന്ന പരാതി സത്യവിരുദ്ധമെന്ന് പൊലീസ്. എന്നാൽ, കുറ്റാരോപിതനായ ഭർത്താവിനൊപ്പം സ്റ്റേഷനിെലത്തിയ സ്ത്രീയെ മൂന്നാർ സ്റ്റേഷനിൽ വസ്ത്രം അഴിച്ച് പരിശോധിച്ചെന്ന വാർത്ത സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വനിത കമീഷൻ അറിയിച്ചു. ആറ്റുകാട് സ്വദേശി രാജയുടെ വീട്ടില്‍നിന്ന് പണം മോഷണംപോയ സംഭവത്തിൽ ദമ്പതികളെ മൂന്നാര്‍ പൊലീസ് സ്‌റ്റേഷനില്‍ എസ്.ഐ വിളിപ്പിച്ചെന്നും അന്വേഷണം പൂര്‍ത്തിയാക്കി ഇരുവരെയും വിട്ടയക്കുകയാണുണ്ടായതെന്നും സി.െഎ സാംജോസ് പറഞ്ഞു. എന്നാൽ, പൊലീസ് മർദിച്ചെന്ന് ആരോപിച്ച് അടിമാലി താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റാവുകയായിരുന്നു. സംഭവത്തില്‍ സ്റ്റേഷൻ ചുമതലയുള്ള ത​െൻറയടുത്ത് പരാതി ലഭിച്ചിരുന്നില്ല. ആശുപത്രിയില്‍നിന്ന് ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തില്‍ ദമ്പതികളില്‍നിന്ന് മൊഴി രേഖപ്പെടുത്തി ജില്ല െപാലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്. സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ദമ്പതികളെ വിവസ്ത്രയാക്കി ദേഹോപദ്രവം ചെയ്തിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മോഷണം നടത്തിയ സ്ത്രീയോട് അടുത്തബന്ധം പുലര്‍ത്തുന്ന സുഹൃത്തിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മോഷണം നടത്തിയത് ദമ്പതികളാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും വീട്ടമ്മയുടെ ഫോണ്‍ കാള്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയതെന്നും സി.െഎ പറഞ്ഞു. സംഭവത്തിൽ സ്വമേധയ കേസെടുത്ത വനിത കമീഷൻ, ജില്ല പൊലീസ് മേധാവിയിൽനിന്ന് അടിയന്തര റിേപ്പാർട്ടും തേടി. നിഷ്പക്ഷ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുമെന്ന് കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.