ഇ^ലേലം അട്ടിമറി: സ്​പൈസസ്​ പാർക്കിലേക്ക്​ യൂത്ത്​ കോൺഗ്രസ്​ മാർച്ച്​

ഇ-ലേലം അട്ടിമറി: സ്പൈസസ് പാർക്കിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് കട്ടപ്പന: പുറ്റടി സ്പൈസസ് പാർക്കിലെ ഇ-ലേലം അട്ടിമറിച്ച് ഏലക്ക വിപണിയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ഇതര സംസ്ഥാന ലോബികളെ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്. ഇ-ലേലം തമിഴ്നാട്ടിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് പാർലമ​െൻറ് കമ്മിറ്റി പുറ്റടി സ്പൈസസ് പാർക്കിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏലക്ക വില നിശ്ചയിച്ചിരുന്നത് മുമ്പ് ഇതര സംസ്ഥാന ലോബികളായിരുന്നു. പുറ്റടിയിൽ ലേലകേന്ദ്രം വന്നതോടെയാണ് കർഷകന് അർഹിക്കുന്ന വില ലഭിച്ചുതുടങ്ങിയത്. എന്നാൽ, കേന്ദ്രസർക്കാറിനെ കൂട്ടുപിടിച്ച് ഇത് അട്ടിമറിക്കാനാണ് ഇപ്പോൾ ശ്രമം. ലേലം മുടങ്ങിയിട്ട് ഒരാഴ്ചയിലേെറയായി. അധികൃതർക്ക് ഇതുവരെ വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല. ആറുമാസം മുമ്പ് കാലാവധി തീർന്ന ബോർഡ് പുനഃസംഘടിപ്പിക്കാത്തതിനാൽ ഫലത്തിൽ നാഥനില്ലാക്കളരിയായി സ്പൈസസ് ബോർഡ്. ഉദ്യോഗസ്ഥർ ഇറക്കുന്ന പത്രക്കുറിപ്പല്ല കർഷകർക്ക് വേണ്ടത്. നിർത്തിെവച്ച ലേലം ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ശക്തമായ തുടർസമരങ്ങളുണ്ടാകും. യു.പി.എ സർക്കാർ ഇടുക്കിക്ക് നൽകിയ സമ്മാനമായിരുന്നു സ്പൈസസ് പാർക്ക്. എന്നാൽ, ബി.ജെ.പി സർക്കാർ ഇടുക്കിയിലെ കർഷകരുടെ നടുവൊടിക്കുന്ന തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. ഇടുക്കിയിലെ ജനപ്രതിനിധികൾക്ക് ഇതിനെതിരെ പ്രതികരിക്കാൻപോലും കഴിഞ്ഞിട്ടില്ല. ഹൈറേഞ്ചിനെ സംരക്ഷിക്കാൻ വന്നവരൊക്കെ കർഷകരെ മറന്നുപോയെന്നും ഡീൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് പാർലമ​െൻറ് പ്രസിഡൻറ് ബിജോ മാണി അധ്യക്ഷതവഹിച്ചു. ജോയി വെട്ടിക്കുഴി, എം.എൻ. ഗോപി, സേനാപതി വേണു, ടി.എസ്. ബേബി, ജോണി ചീരംകുന്നേൽ എന്നിവർ സംസാരിച്ചു. സർേവയർമാരില്ല; എം.വി.ഐ.പി ഭൂമിയിലെ ജണ്ട സ്ഥാപിക്കൽ പാതിവഴിയിൽ മുടങ്ങി മുട്ടം: എം.വി.ഐ.പി ഭൂമി അളന്ന് ജണ്ട സ്ഥാപിക്കുന്ന ജോലികൾ പാതിവഴിയിൽ മുടങ്ങി. സർേവയർമാർ ഭൂമി അളന്നുതിരിച്ച് നൽകാത്തതിനെത്തുടർന്നാണ് ജണ്ട സ്ഥാപിക്കൽ മുടങ്ങിക്കിടക്കുന്നത്. എം.വി.ഐ.പിയുടെ കൈവശത്തിലുള്ള ഭൂമി താലൂക്ക് സർേവയർമാർ അളന്നു തിരിച്ചുനൽകിയാൽ മാത്രമേ ജണ്ട സ്ഥാപിക്കാനാകൂ. എന്നാൽ, കുറച്ചുനാളായി സർേവയർമാർ സ്ഥലം അളന്നുതിരിച്ച് വ്യക്തത വരുത്തി നൽകുന്നില്ല. ജോലിത്തിരക്കും സർേവയർമാരുടെ കുറവും മൂലമാണ് അളന്നുതിരിക്കാൻ സാധിക്കാത്തത് എന്ന് റവന്യൂ വിഭാഗം പറയുന്നു. എന്നാൽ, വമ്പന്മാരെ ഭയന്നാണ് അളക്കൽ നിർത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പലരും ഈ ഭൂമികളിൽ വീടും നിർമിച്ചിട്ടുണ്ട്. ആയതിനാൽ അളക്കൽ നടപടി മുന്നോട്ട് പോകാതിരിക്കാൻ രാഷ്ട്രീയ ഇടപെടലും ശക്തമാണ്. കോളനിയോട് ചേർന്ന മേഖലയിലാണ് കൂടുതലായും കൈയേറ്റം നടന്നിട്ടുള്ളത്. കഴിഞ്ഞ മാസങ്ങളിൽ ആരംഭിച്ച സർവേയിൽ ഇത്തരം കൈയേറ്റങ്ങൾ കണ്ടെത്തിരുന്നു. ചില പ്രദേശങ്ങളിൽ അളവ് തടസ്സപ്പെടുത്താനും ജണ്ടകൾ സ്ഥാപിക്കുന്നത് തടയാനും ശ്രമം നടന്നു. എന്നാൽ, പൊലീസ് സഹായത്താൽ എം.വി.ഐ.പി അധികൃതർ ജണ്ടകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, പിന്നീട് ഉന്നത സമ്മർദങ്ങൾ വന്നതോടെ നിലക്കുകയായിരുന്നു. 1974 കാലഘട്ടത്തിലാണ് മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതി ആരംഭിക്കുന്നത്. മൂലമറ്റം വൈദ്യുതി നിലയത്തിൽനിന്ന് ഉൽപാദനശേഷം പുറന്തള്ളുന്ന ജലം ഒഴുകുന്ന ആറി​െൻറ ഇരുകരയും മലങ്കര ഡാമിൽനിന്ന് വെള്ളമൊഴുകുന്ന കനാലി​െൻറ ഇരുകരയിലുംപെട്ട പ്രദേശമാണ് എം.വി.ഐ.പിയുടെ കൈവശത്തിലുള്ളത്. എം.വി.ഐ.പി നിലവിൽ വന്ന അന്ന് മുതൽ ഇന്നേവരെ അതിരുകൾ നിർണയിച്ച് ജണ്ടകൾ സ്ഥാപിച്ചിരുന്നില്ല. ഇതേതുടർന്ന് വർഷങ്ങളായി എം.വി.ഐ.പിയുടെ ഭൂമി കൈയേറി നിർമാണവും കൃഷിയും നടന്നുവരുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.