ശ്രീകുമാരഗുരു ജന്മദിന സമ്മേളനം നാളെ

കോട്ടയം: പൊയ്കയിൽ ശ്രീകുമാരഗുരുവി​െൻറ 140-ാം ജന്മദിനം പി.ആർ.ഡി.എസ് പ്രചാരണ വർഷമായി പ്രത്യക്ഷ രക്ഷാദൈവസഭ ആചരിക്കും. ഇതി​െൻറ ഭാഗമായി പി.ആർ.ഡി.എസ് യുവജനസംഘം കേന്ദ്രകമ്മിറ്റി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ശ്രീകുമാരഗുരു സന്ദേശ വിളംബര ഘോഷയാത്രയും സന്ദേശസമ്മേളനവും ഞായറാഴ്ച കോട്ടയത്ത് നടക്കും. പി.ആർ.ഡി.എസ് പ്രചാരണ വർഷം ഉദ്ഘാടനവും പ്രഖ്യാപനവും സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാരഗുരുമണ്ഡപത്തിലെ സമ്മേളനത്തിൽ സഭ പ്രസിഡൻറ് വൈ. സദാശിവൻ നിർവഹിച്ചു. കോട്ടയത്ത് നടക്കുന്ന പരിപാടിയിൽ പ്രത്യേക പ്രാർഥന, അടിമസ്മാരകസ്തംഭത്തിൽ പുഷ്പാർച്ചന, സെമിനാർ എന്നിവ നടക്കും. രാവിലെ 8.30ന് തിരുനക്കരമൈതാനത്ത് സമ്മേളനത്തിന് കൊടിയേറും. തുടർന്ന് അടിമ സ്മാരകസ്തംഭത്തിൽ പുഷ്പാർച്ചന. 10ന് ഡി.സി ബുക്സ് ഓഡിറ്റോറിയത്തിൽ സെമിനാർ കാലിക്കറ്റ് യൂനിവേഴ്സിറ്റി അസോ. പ്രഫസർ ഡോ. കെ.എസ്. മാധവൻ ഉദ്ഘാടനം ചെയ്യും. 'സംവരണത്തി​െൻറ പുതുവായന' വിഷയത്തിൽ സണ്ണി എം. കപിക്കാട് പ്രബന്ധം അവതരിപ്പിക്കും. ഉച്ചക്ക് 2.30ന് കോട്ടയം കലക്ടറേറ്റ് പടിക്കൽനിന്ന് തിരുനക്കര മൈതാനത്തേക്ക് ആരംഭിക്കുന്ന വിളംബര ഘോഷയാത്ര പി.ആർ.ഡി.എസ് ജനറൽ സെക്രട്ടറി ചന്ദ്രബാബു കൈനകരി ഉദ്ഘാടനം ചെയ്യും. നാലിന് തിരുനക്കര മൈതാനത്ത് യുവജനസംഘം പ്രസിഡൻറ് രഞ്ചിത് പുത്തൻചിറയുടെ അധ്യക്ഷതയിൽ ചേരുന്ന ജന്മദിനസന്ദേശ സമ്മേളനം സഭ പ്രസിഡൻറ് വൈ. സദാശിവൻ ഉദ്ഘാടനം ചെയ്യും. എസ്.സി/ എസ്.ടി കമീഷൻ ബി.എസ്. മാവോജി മുഖ്യപ്രഭാഷണവും സഭ ജനറൽ സെക്രട്ടറി സി.സി. കുട്ടപ്പൻ ജന്മദിനസന്ദേശവും നൽകും. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. സുരേഷ് കുറുപ്പ് എന്നിവർ മുഖ്യാതിഥികളാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.