പുസ്​തക നിരോധനത്തിലൂടെ ചിന്തക്ക്​ തടയിടു​ന്നു ^തസ്​ലീമ നസ്​റീൻ

പുസ്തക നിരോധനത്തിലൂടെ ചിന്തക്ക് തടയിടുന്നു -തസ്ലീമ നസ്റീൻ കോട്ടയം: പുസ്തകങ്ങൾ നിരോധിക്കാനുള്ളതല്ലെന്നും ഇതിലൂടെ ചിന്തയുടെ നിരോധനമാണുണ്ടാകുന്നതെന്നും ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റീൻ. എഴുത്തിനുള്ള സ്വാതന്ത്ര്യത്തിനായി പോരാടുമെന്നും കോട്ടയം ഡി.സി ബുക്സ് ഓഡിറ്റോറിയത്തിൽ നടന്ന മുഖാമുഖത്തിൽ അവർ പറഞ്ഞു. ദൈവനിന്ദ നടത്തിയെന്ന പേരിൽ മനുഷ്യരെ ശിക്ഷിക്കാനുള്ള നിയമങ്ങൾ പൂർണമായി ഒഴിവാക്കണം. ഇത് അപകടകരമാണ്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം പോലെതന്നെ മതത്തിലെ തെറ്റായ പ്രവണതകളെയും ആചാരങ്ങളെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യവും ഉറപ്പാക്കണം. ഇത്തരം അനാചാരങ്ങൾക്കെതിരെ എതിർപ്പുകൾ ഉയരുമ്പോൾ മതമൗലികവാദികൾക്കൊപ്പം സർക്കാറും അസ്വസ്ഥരാകുന്നതാണ് ഏറ്റവും ഖേദകരമാണ്. അഭിപ്രായ സ്വാതന്ത്ര്യം തെറ്റുകളെ ചൂണ്ടിക്കാണിക്കാനുള്ള അവസരമായ വിനിയോഗിക്കപ്പെടണം. മതത്തിലെ തെറ്റായ പ്രവണതകൾ ചൂണ്ടിക്കാട്ടുമ്പോൾ സർക്കാർ അതിനു പിന്തുണ നൽകുകയാണ് വേണ്ടത്. മതവും രാഷ്ട്രവും രണ്ടായി പ്രവർത്തിക്കണം. വിശ്വസിക്കുന്നതി​െൻറ പേരിലോ വിശ്വസിക്കാത്തതി​െൻറ പേരിലോ ആരെയെങ്കിലും കൊല്ലുന്നത് അംഗീകരിക്കാനാവില്ല. സ്ത്രീകളുടെ പുരോഗതിക്കുള്ള പോരാട്ടത്തിൽ പുരുഷന്മാരും ഒത്തുചേരണം. സ്ത്രീ വിരുദ്ധത പുരുഷന് അഭിമാനിക്കാവുന്ന ഒന്നല്ല. പുരുഷാധിപത്യം അംഗീകരിക്കുന്ന സ്ത്രീകളുടെ മനോനിലയും മാറേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ഡി.സി ബുക്സ് സംഘടിപ്പിച്ച പരിപാടിയിൽ രവി ഡീസി, പ്രഫ. അഞ്ജു സൂസൻ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.