കേന്ദ്രം റബർ ബോർഡിന്​ കൂടുതൽ ധനസഹായം പ്രഖ്യാപിച്ചേക്കും

കോട്ടയം: റബർ കർഷകർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കേന്ദ്രസർക്കാർ റബർ ബോർഡിന് കൂടുതൽ ധനസഹായം നൽകിയേക്കും. കർഷകർക്കുള്ള വിവിധ സബ്സിഡികളടക്കം മുടങ്ങിയ ആനുകൂല്യങ്ങളുടെ വിതരണം പൂർത്തിയാക്കാനാണ് തുക അനുവദിക്കുക. നേരേത്ത റബർ ബോർഡിന് കോടികളുെട പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ ധനസഹായം ലഭിച്ചിരുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ദൈനംദിന പ്രവർത്തനങ്ങൾപോലും മുടങ്ങി ബോർഡി​െൻറ നിലനിൽപും ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ആദ്യഘട്ടമായി 45 കോടി അനുവദിക്കുമെന്ന സൂചനകൾ പുറത്തുവരുന്നത്. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തി​െൻറ ഇടെപടലും സഹായകമായെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബോർഡി​െൻറ എല്ലാകൃഷി വികസന പദ്ധതികളും അവതാളത്തിലാണ്. ആവർത്തന-പുതുകൃഷി സഹായങ്ങളും സബ്സിഡികളും നിലച്ചിട്ട് മാസങ്ങളായി. റബർ കർഷകരുെട വിവിധ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഇൗമാസം 11ന് േകാട്ടയത്ത് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം മുൻകൈയെടുത്ത് പ്രേത്യക യോഗം വിളിച്ച സാഹചര്യത്തിലാണ് ബോർഡിന് ധനസഹായം പ്രഖ്യാപിക്കുന്നതേത്ര. കർഷകർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാനും നിർദേശങ്ങൾ സ്വീകരിക്കാനും കേന്ദ്ര വാണിജ്യ മന്ത്രിയും കോട്ടയത്തെത്തിയേക്കും. റബർ വിലയിടിവ് അടക്കം കർഷകരുടെ വിവിധ പ്രശ്നങ്ങൾ ചർച്ചചെയ്യുകയാണ് യോഗത്തി​െൻറ ലക്ഷ്യം. റബർ നയം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കർഷകരുമായും സംഘടനകളുമായും കേന്ദ്രമന്ത്രി ചർച്ച നടത്തും. ഇതിനുശേഷം വിവിധ പദ്ധതികൾക്കായി കൂടുതൽ സഹായം ലഭ്യമാക്കുമെന്നും ബോർഡ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, കേന്ദ്രമന്ത്രിയുടെ യോഗത്തെക്കുറിച്ച് കർഷകർക്കും സംഘടനകൾക്കും സമ്മിശ്രപ്രതികരണമാണ്. പ്രഖ്യാപനങ്ങളിൽ വിശ്വാസം നഷ്ടപ്പെെട്ടന്നാണ് കർഷകരുടെയും സംഘടനകളുടെയും നിലപാട്. സി.എ.എം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.