മാധ്യമപ്രവർത്തകർക്ക്​ മുന്നിൽ പ്രതിക്ക്​ പൊലീസ് മർദനം: അന്വേഷണം സ്‌പെഷല്‍ ബ്രാഞ്ചിന്

അടിമാലി: മാധ്യമപ്രവര്‍ത്തകർക്ക് മുന്നിൽ പ്രതിയെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇടുക്കി പൊലീസ് മേധാവി കെ.ബി. വോണുഗോപാലി​െൻറ നേതൃത്വത്തിൽ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി മോഹന്‍ദാസിനാണ് അന്വേഷണ ചുമതല. ഇദ്ദേഹം വ്യാഴാഴ്ച അടിമാലിയിലെത്തി മാധ്യമപ്രവര്‍ത്തകരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കും. കസ്റ്റഡിയിലെടുത്ത പ്രതി എറണാകുളം മുനമ്പം കുഴിപ്പിള്ളിയില്‍ തലമുറ്റത്ത് ടിേൻറാമോനെയാണ് (33) മർദിച്ചത്. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കുനിച്ചുനിര്‍ത്തി മൃഗീയമായി മര്‍ദിക്കുകയും എസ്.ഐ ഉള്‍പ്പെടെ പൊലീസുകാര്‍ ടിേൻറാമോനെ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍നിര്‍ത്തി അഞ്ച് മിനിറ്റോളം ചാടിക്കുകയും ചെയ്തിരുന്നു. മര്‍ദനത്തില്‍ പ്രതി അവശനായി വീണിരുന്നു. സംഭവം സംബന്ധിച്ച് സ്‌പെഷല്‍ ബ്രാഞ്ച് പ്രാഥമിക റിപ്പോര്‍ട്ട് എസ്.പിക്ക് നല്‍കി. വ്യാഴാഴ്ച ഇടുക്കിയില്‍ നടന്ന രഹസ്യന്വേഷണ വിഭാഗത്തി​െൻറ പ്രത്യേക യോഗത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. പ്രാഥമിക വിലയിരുത്തലില്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ച നടത്തിയതായി എസ്.പി കെ.ബി. വേണുഗോപാല്‍ പറഞ്ഞു. എറാണാകുളം റേഞ്ച് ഐ.ജി അജിത്കുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനിടെ അന്വേഷണ ഉദ്യോസ്ഥരിലൊരാളായ അടിമാലി എസ്.ഐ സന്തോഷ് സജീവ് ബുധനാഴ്ച അവധിയിൽ പോയി. ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രതിയെ മര്‍ദിച്ച സംഭവം പൊലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. അടിമാലി പൊലീസ് സ്‌റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. തട്ടിപ്പ് കേസ് മാധ്യമങ്ങളെ അറിയിക്കുന്നതിനാണ് അടിമാലി പൊലീസ് മാധ്യമപ്രവർത്തകരെ സ്റ്റേഷനിൽ വിളിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.