മൂന്നാർ സ്വദേശിനിയായ ​െഎ.പി.എസ്​ ഉദ്യോഗസ്​ഥക്ക്​ രാജ്യാന്തര അംഗീകാരം

ഹൈദരാബാദ്: പൊലീസ് സൂപ്രണ്ട് രമ രാജേശ്വരിയുടെ നേതൃത്വത്തിൽ തെലങ്കാന പൊലീസ് നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് കാനഡയിലെ ഇൻറർനാഷനൽ അസോസിയേഷൻ ഒാഫ് വുമൻ പൊലീസി​െൻറ അംഗീകാരം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയാനുള്ള പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ ഷീ ടീം എന്ന പേരിൽ രമ രാജേശ്വരിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. 2009 ബാച്ച് െഎ.പി.എസ് ഉദ്യോഗസ്ഥയായ രമ മൂന്നാർ സ്വദേശിനിയാണ്. ദേവികുളം താലൂക്ക് ഒാഫിസിൽനിന്ന് വിരമിച്ച രാമസ്വാമിയുടെയും അധ്യാപികയായിരുന്ന കൃഷ്ണമ്മാളി​െൻറയും മകളായ ഇവർ പത്താംക്ലാസ് വരെ മൂന്നാർ എൽ.എഫ്.ജി.എച്ച്.എസിലാണ് പഠിച്ചത്. പാല അൽഫോൻസ കോളജ്, എം.ജി സർവകലാശാല കാമ്പസ് എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം. ടീ ബോർഡിൽ ഉദ്യോഗസ്ഥയായ ഉമ, നേവിയിൽ എൻജിനീയറായ ജയൻ എന്നിവർ സഹോദരങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.