കട്ടപ്പന: പ്രളയക്കെടുതിയിലായ പ്രദേശങ്ങളിൽ തമിഴ്‌നാട് ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ കൊതുകുജന്യ രോഗങ്ങള്‍ പടരാതിരിക്കാന്‍ ഫോഗിങ് നടത്തി. നിരവധി കിണറുകളില്‍ ക്ലോറിനേഷനും നടത്തി. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയാണ് നേതൃത്വം നൽകുന്നത്. കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ഇടുക്കി ജില്ല ചെയര്‍മാന്‍ ടി.എസ്. ബേബി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എം. ഫ്രാന്‍സിസ്, ജോയി ആനിത്തോട്ടം എന്നിവര്‍ നേതൃത്വം നൽകി. അഴുതയിൽ രണ്ടാംഘട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ സജീവം ഇടുക്കി: മഴക്കെടുതി ബാധിത മേഖലയില്‍ അഴുത ബ്ലോക്ക് പഞ്ചായത്തിെൻറ രണ്ടാംഘട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ശുചീകരണവും ദുരിതമനുഭവിക്കുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ വീടുകളില്‍ എത്തിച്ചുനൽകുന്നതുമാണ് നടക്കുന്നത്. ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്ക് മടങ്ങിയവരുടെ വീടുകള്‍ താമസയോഗ്യമാക്കുന്ന തിരക്കിലാണ് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും. സ്‌കൂളുകൾ, പൊതുസ്ഥാപനങ്ങൾ, വീടുകള്‍ എന്നിവിടങ്ങളിൽ ശുചീകരണം നടത്തുന്നതായും പൊതുജലാശയങ്ങളില്‍ ക്ലോറിനേഷന്‍ നടത്തുന്നതായും ബി.ഡി.ഒ എം.എസ്. വിജയന്‍ പറഞ്ഞു. ഭക്ഷ്യസാധനങ്ങള്‍ക്ക് പുറമെ വസ്ത്രങ്ങൾ, ഗ്യാസ് സ്റ്റൗപോലെ അത്യാവശ്യ വീട്ടുപകരണങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. ഏകോപിച്ച പ്രവര്‍ത്തനത്തിലൂടെ കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിച്ചവർക്ക് നിരവധി സഹായമെത്തിക്കാന്‍ ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചതായി പ്രസിഡൻറ് ലിസിയാമ്മ ജോസ് പറഞ്ഞു. ബംഗ്ലാദേശ് വക ദുരിതാശ്വാസ സാമഗ്രികളെത്തി തൊടുപുഴ: ബംഗ്ലാദേശ് വക ദുരിതാശ്വാസ സാമഗ്രികൾ തൊടുപുഴ ലയൺസ് ക്ലബിൽ എത്തിച്ചു. ബംഗ്ലാദേശ് ഹൈകമീഷനിലെ ഉദ്യോഗസ്ഥെൻറ നേതൃത്വത്തിലാണ് ഇവ എത്തിച്ചത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബ നിർദേശപ്രകാരമാണ് താൻ ഇത് നേരിട്ടെത്തി നൽകുന്നത് എന്ന് അദ്ദേഹം അറിയിച്ചതായി ക്ലബ് ഭാരവാഹികൾ അറിയിച്ചു. വലിയ 22 പെട്ടികളിലായി പുതപ്പ്, വസ്ത്രങ്ങൾ, കട്ടിയുള്ള ടവ്വലുകൾ, വിവിധ പകർച്ചവ്യാധികൾക്കുള്ള മരുന്നുകൾ തുടങ്ങിയ സാധന സാമഗ്രികളാണ് തൊടുപുഴയിൽ എത്തിയത്. തൊടുപുഴ ലയൺസ് ക്ലബ് ഇതിനകം തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും വൈക്കം, ഹൈറേഞ്ച് മേഖലകളിലും 24 ക്യാമ്പുകളിൽ നേരിട്ടെത്തി ഒമ്പതേമുക്കാൽ ലക്ഷം രൂപ വിലമതിക്കുന്ന നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.