കോട്ടയം: വേമ്പനാട് കായലിലും കായലിൽ ചേരുന്ന പുഴകളിലും കൈവഴികളിലും 'പിരാന' എന്നറിയപ്പെടുന്ന 'റെഡ്ബില്ലി' മത്സ്യം വ്യാപകമാകുന്നു. ഇവിടങ്ങളിൽ ചൂണ്ടയിട്ടാലും വലയെറിഞ്ഞാലും ലഭിക്കുന്നതിൽ ഏറിയ പങ്കും പിരാനയാണ്. സാധാരണ ശുദ്ധജലത്തിൽമാത്രം കണ്ടുവരുന്ന പിരാന പ്രളയത്തെ തുടർന്ന് കുളങ്ങൾ, ഡാമുകൾ എന്നിവിടങ്ങളിൽനിന്ന് കായലിലേക്ക് ഒഴുകി എത്തിയെന്നാണ് മീൻപിടിത്തക്കാർ പറയുന്നത്. ദിവസവും കിലോക്കണക്കിന് മീനുകൾ കുട്ടനാട്ടിലെ വിവിധ ഭാഗങ്ങളിൽനിന്ന് പിടിക്കുന്നുണ്ട്. വിൽപനയും തകൃതിയാണ്. ചെറുമത്സ്യങ്ങളെയും ജന്തുക്കളെയും ഭക്ഷണമാക്കി ജീവിക്കുന്നതിനാൽ പിരാനയെ വളർത്തുന്നത് ഫിഷറീസ് വകുപ്പ് വിലക്കിയിരുന്നു. എന്നാൽ, ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇവയെ വ്യാപകമായി കേരളത്തിൽ എത്തിക്കുന്നുണ്ട്. പെെട്ടന്നുള്ള വളർച്ചയും തൂക്കവും രുചിയുമാണ് പിരാനയുടെ പ്രത്യേകത. സ്വകാര്യ കുളങ്ങളിലാണ് ഇവയെ കൂടുതലായി വളർത്തുന്നത്. വലയിൽ കുടുങ്ങുന്ന ഇവ വല കീറി രക്ഷപ്പെടാറുമുണ്ട്. കൂർത്ത പല്ലുകളും മാംസത്തോട് ആർത്തിയുമുള്ള മത്സ്യമെന്നാണ് പിരാനയെ വിശേഷിപ്പിക്കുന്നത്. രണ്ട് നിരകളിൽ 14 വീതം പല്ലുകളും 10 വർഷംവരെ ആയുസ്സുമുണ്ട്. കാണാനും രസമേറെ. കായലിലും പുഴകളിലും ഇവ വ്യാപകമായാൽ ചെറുമത്സ്യങ്ങളുടെ നാശമാവും ഫലമെന്നും ഫിഷറീസ് വകുപ്പ് പറയുന്നു. പിരാനയുടെ സാന്നിധ്യം കായലിലെ മത്സ്യസമ്പത്തിന് ദോഷമുണ്ടാകുമെന്നും അധികൃതർ പറയുന്നു. കുട്ടനാട്ടിെല പുളിങ്കുന്ന്, ചമ്പക്കുളം, എടത്വ എന്നിവിടങ്ങളിലെല്ലാം ഇവ കൂട്ടത്തോടെ എത്തിയിട്ടുണ്ട്. -സി.എ.എം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.