പ്രളയത്തിൽ തകർന്നടിഞ്ഞ്​​ വഴിയോര താറാവ്​ കച്ചവടം

കോട്ടയം: ചങ്ങനാശ്ശേരി-ആലപ്പുഴ, കുമരകം-ചേർത്തല എന്നീ റോഡുകളിലെ വഴിയോര താറാവ് കച്ചവടം പ്രളയത്തിൽ തകർന്നടിഞ്ഞു. നിരവധി താറാവ് കച്ചവട കേന്ദ്രങ്ങളാണ് മഹാപ്രളയത്തിൽ നശിച്ചത്. ഭൂരിഭാഗം കടകളും തകരഷീറ്റുകളും ടാർപോളിനും ഉപേയാഗിച്ചായിരുന്നു നിർമിച്ചിരുന്നത്. ഇതെല്ലാം വെള്ളത്തി​െൻറ കുത്തൊഴുക്കിൽ തകർന്നു. മധ്യതിരുവിതാംകൂറിലെ ഭൂരിഭാഗവും താറാവ് വാങ്ങാൻ ഇവരെയാണ് ആശ്രയിച്ചിരുന്നത്. താറാവിനെ തേടി കൂടുതൽപേർ ഇവിടേക്ക് എത്തിയതോടെ റോഡരികിൽ കുട്ടനാടൻ താറാവ് ലഭിക്കുമെന്ന ബോർഡുമായി നിരവധി കടകളാണ് നിരന്നത്. റോഡരികിലെ കടയോടുചേർന്ന് എ.സി കനാലിൽ വലയിൽ താറാവുകളെ ഇടുകയും ആവശ്യക്കാർ എത്തുേമ്പാൾ ഇവിടെനിന്ന് പിടിച്ച് ഡ്രസ് ചെയ്ത് നൽകുകയുമായിരുന്നു. താറാവിെനാപ്പം മുട്ടയും ലഭ്യമായിരുന്നു. സ്ത്രീകളടക്കം നിരവധിപേരുടെ ഉപജീവനമാർഗം കൂടിയായിരുന്നു ഇത്. പല കച്ചവടക്കാരും നെറ്റിൽ സൂക്ഷിച്ചിരുന്ന താറാവുകൾ ഒഴുകിപ്പോയി. ഇതിലൂടെ പലർക്കും ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. പല കുടുംബങ്ങളുടെയും വരുമാനവും നിലച്ചു. കടകൾ പുനരുദ്ധരിക്കണെമങ്കിൽ ഏറെ പണം മുടക്കണമെന്ന് ഇവർ പറയുന്നു. വഴിയരികിലെ കച്ചവടമായിരുന്നതിനാൽ സർക്കാർ സഹായം ലഭിക്കുമോയെന്ന ആശങ്കയും പലർക്കുമുണ്ട്. ചില കടകൾ പ്രളയത്തെ അതിജീവിച്ചിട്ടുണ്ടെങ്കിലും വെള്ളം ഇറങ്ങിയിട്ടില്ല. അതിനാൽ, കച്ചവടം പുനരാരംഭിക്കാനായിട്ടില്ല. കർഷകർ വളർത്തിയിരുന്ന താറാവുകൾ വലിയ തോതിൽ നഷ്ടപ്പെട്ടിട്ടുള്ളതിനാൽ വിൽപനക്കായി ലഭിക്കുമോയെന്ന സംശയവും ഇവർ പങ്കുെവക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.