തകർന്ന്​ റോഡും പാലങ്ങളും; യാത്രക്കുരുക്കിൽ ജനം

ജില്ലയിൽ 35 കെ.എസ്.ആർ.ടി.സി സർവിസ് നിർത്തി തൊടുപുഴ: ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും ഗതാഗത മാർഗങ്ങൾ അടഞ്ഞ ജില്ലയിൽ ജനം യാത്രക്കുരുക്കിൽ. ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയാത്തതിനെ തുടർന്ന് 35 കെ.എസ്.ആർ.ടി.സി സർവിസാണ് ഒരാഴ്ചയായി വിവിധ ഡിപ്പോകളിൽ മുടങ്ങിക്കിടക്കുന്നത്. കൂടാതെ ഗ്രാമീണ മേഖലയിലേക്ക് സ്വകാര്യ ബസുകളടക്കം ഒാട്ടം നിർത്തിയോടെ ജനം കടുത്ത പ്രതിസന്ധിയിലാണ്. ദേശീയപാതയില്‍ 148 കിലോമീറ്റര്‍ റോഡും പൊതുമരാമത്ത് വകുപ്പി​െൻറ 1145.78 റോഡുകളും പഞ്ചായത്തി​െൻറ 865.93 കിലോമീറ്റര്‍ റോഡും ഉരുൾപൊട്ടിയും മണ്ണടിഞ്ഞും തകർന്നു. ടാക്സികളും ഹൈറേഞ്ച് മേഖലകളിലേക്കടക്കം ഒാട്ടം പോകാൻ മടികാണിക്കുന്നു. റോഡുകൾ ഗതാഗതയോഗ്യമാക്കി എന്നു പറയുന്ന ഇടങ്ങളിൽ ഭൂരിഭാഗവും അപകടാവസ്ഥയിൽ തന്നെയാണ്. ഗതാഗതം പുനഃസ്ഥാപിച്ച പലയിടങ്ങളിലും ഇരുചക്ര വാഹനങ്ങൾ മാത്രം കടന്നുപോകാനുള്ള വഴിയേ ഉള്ളൂ. മൂന്നാർ ഡിപ്പോയിൽനിന്ന് 35 കെ.എസ്.ആർ.ടി.സി സർവിസുള്ളതിൽ എെട്ടണ്ണം റോഡും പാലവും തകർന്നതിനാൽ നിർത്തിവെച്ചിരിക്കുകയാണ്. മൂന്നാർ പെരിയവരൈ പാലം തകർന്നതോടെയാണ് ഇൗ സർവിസുകൾ നിർത്തിത്. താൽക്കാലിക പാലം നിർമിക്കുന്ന ജോലികൾ ചൊവ്വാഴ്ച ആരംഭിച്ചിട്ടുണ്ട്. മൂലമറ്റം ഡിപ്പോയിൽനിന്ന് സർവിസ് നടത്തുന്ന 26 ബസുകളിൽ നാലെണ്ണം ഒരാഴ്ചയായി നിർത്തി. വാഗമൺ വഴി പോകുന്ന ബസുകളാണ് സർവിസ് നിർത്തിയിരിക്കുന്നത്. റോഡ് ഗതാഗതയോഗ്യമാക്കുന്നുണ്ടെങ്കിലും പലയിടത്തും മണ്ണിടിയാനുള്ള സാധ്യതയും നിലനിൽക്കുന്നു. കുമളി ഡിപ്പോയിൽ സർവിസ് നടത്തുന്ന 47 ബസുകളിൽ ആറെണ്ണം നിർത്തി. തൊടുപുഴയിൽനിന്ന് ഏഴ് സർവിസുകളും ഒാട്ടം നിർത്തി. കട്ടപ്പന-തൊടുപുഴ, കാഞ്ഞാർ-ഏലപ്പാറ റൂട്ടുകളിലേക്കും ബസുകൾ തൊടുപുഴയിൽനിന്ന് സർവിസ് നടത്തുന്നില്ല. സ്വകാര്യ ബസുകളും ഇൗ റൂട്ടുകളിൽ സർവിസ് നടത്തുന്നില്ല. ഒാേട്ടാകൾപോലും പോകാത്തതിനാൽ ആശുപത്രിയിലേക്കും മറ്റും രോഗികളെ ചുമന്നുകൊണ്ടുവരേണ്ട സാഹചര്യത്തിലാണ്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ടോം ജോസ്, കലക്ടർ ജീവൻബാബു എന്നിവർ തകർന്ന റോഡുകളും അടിയന്തരമായി ഗതാഗതം പുനഃസ്ഥാപിക്കേണ്ട സ്ഥലങ്ങളും സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ പുരോഗമിച്ചാലേ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയൂ എന്ന് ജനപ്രതിനിധികളടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഇടുക്കിയിൽ പ്രളയത്തിലകപ്പെട്ടത് 16 പഞ്ചായത്തുകൾ തൊടുപുഴ: ജില്ലയിൽ വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ചത് 16 പഞ്ചായത്തുകളെ. പഞ്ചായത്ത് വകുപ്പി​െൻറ സർവേയിലാണ് പ്രളയം ബാധിച്ച പഞ്ചായത്തുകളുടെ കണക്കുകൾ പുറത്തുവിട്ടത്. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണ് ജില്ലയിൽ ജീവനുകൾ അപഹരിച്ചതെങ്കിലും അണക്കെട്ടുകൾ തുറന്നതിനെ തുടർന്നും ഉരുൾപൊട്ടിയും നിരവധി മേഖലകൾ വ്യാപകമായി വെള്ളത്തിനടിയിലാവുകയായിരുന്നു. വണ്ണപ്പുറം, കോടിക്കുളം, വെള്ളിയാമറ്റം, അറക്കുളം, ഉടുമ്പന്നൂർ, കാമാക്ഷി, നെടുങ്കണ്ടം, ഉടുമ്പൻചോല, മൂന്നാർ, അടിമാലി, പള്ളിവാസൽ, ദേവികുളം, വാഴത്തോപ്പ്, വാത്തിക്കുടി, വണ്ടിപ്പെരിയാർ, കാഞ്ചിയാർ എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം ദുരിതം വിതച്ചത്. ഉരുൾപൊട്ടിയും കാളിയാര്‍പുഴയിൽ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്നുമാണ് കോടിക്കുളം, വണ്ണപ്പുറം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായത്. നിരവധി വീടുകൾ ഇവിടെ വെള്ളത്തിനടിയിലായി. വെള്ളിയാമറ്റം, അറക്കുളം മേഖലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് പുഴകളും ചെക്ഡാമുകളും കര കവിഞ്ഞതും വെള്ളപ്പൊക്കത്തിന് കാരണമായി. മാട്ടുപ്പെട്ടിയടക്കമുള്ള അണക്കെട്ടുകൾ ഒരേ സമയം നിറഞ്ഞതും കനത്ത മഴയെ തുടർന്നുമാണ് മൂന്നാർ, അടിമാലി, പള്ളിവാസൽ, ദേവികുളം മേഖലകളിൽ വെള്ളം കയറിയത്. ഇടുക്കി അണക്കെട്ട് തുറന്ന് വിട്ടതിനെ തുടർന്നാണ് വാഴത്തോപ്പ്, വാത്തിക്കുടി പഞ്ചായത്തുകളിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിലാകുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നുവിട്ടതിനെ തുടർന്നാണ് വണ്ടിപ്പെരിയാർ മേഖല വെള്ളത്തിനടിയിലായത്. മലങ്കര അണക്കെട്ട് തുറന്ന് വിട്ടതിനെ തുടർന്ന് തൊടുപുഴ-മൂവാറ്റുപുഴയാറി​െൻറ ഇരുകരകളിലും താമസിക്കുന്ന നിരവധി വീടുകളിൽ വെള്ളം കയറി നാശമുണ്ടായി. നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി ലക്ഷങ്ങളുടെ നാശമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.